പാലക്കാട്: ഡിസംബർ 31-ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ പാലക്കാട്ട് നടത്താനിരുന്ന പാർട്ടി പരിപാടികൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ അരാജകത്വം സൃഷ്ടിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന് രാധാകൃഷ്ണൻ ആരോപിച്ചു. ശബരിമലയിൽ വനിതകളെ പ്രവേശിപ്പിക്കാൻ ഇപ്പോൾ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യു.എ.ഇ. യാത്ര സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. തമിഴ്നാട്ടിൽനിന്ന് വനിതകളെ കൊണ്ടുവരുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോൺ രേഖകളുൾപ്പെടെ പരിശോധിച്ച് അന്വേഷണം എൻ.ഐ.എയെ ഏല്പിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പിണറായി മാവോവാദികളുൾപ്പെടെ തീവ്രവാദ സംഘങ്ങളുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ ആരോപിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2EPhfAO
via
IFTTT
No comments:
Post a Comment