ന്യൂഡൽഹി: ചിലർക്ക് അധികാരം ഓക്സിജൻ പോലെയാണെന്നും അതില്ലാതെ അവർക്ക് ജീവിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 94-ാം ജന്മവാർഷികത്തിനു മുന്നോടിയായി തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ വാജ്പേയി സ്മാരക നൂറുരൂപ നാണയം പുറത്തിറക്കി സംസാരിക്കുകയായിരുന്നു മോദി.രണ്ടോ അഞ്ചോ വർഷത്തേക്ക് അധികാരത്തിൽനിന്നു മാറിനിൽക്കുമ്പോൾ ചിലർ അസ്വസ്ഥരാകും. പുതിയകാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണത്. എന്നാൽ, വാജ്‌പേയി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ജനങ്ങളുടെ ക്ഷേമത്തിനായാണ് നീക്കിവെച്ചെന്നും നാണയം പുറത്തിറക്കുന്ന ചടങ്ങിൽ മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസും ഇതേകാര്യം ട്വീറ്റ് ചെയ്തു.വാജ്പേയി തന്റെ രാഷ്ട്രീയപ്രവർത്തനകാലയളവിൽ ഭൂരിഭാഗവും പ്രതിപക്ഷത്താണ് ചെലവഴിച്ചത്. എന്നാൽ, അദ്ദേഹം പാർട്ടിയുടെ ആദർശത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. രാജ്യതാത്പര്യത്തിനാണ് മുൻതൂക്കം കൊടുത്തത്. ജനാധിപത്യം എപ്പോഴും ഉന്നതിയിൽ നിൽക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത് -മോദി പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2Cwt8cO
via
IFTTT
No comments:
Post a Comment