തിരുവനന്തപുരം:മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ ജീവിതത്തിൽ പുതിയ ഇന്നിങ്സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.വൈകുന്നേരം വിവാഹ വിരുന്ന് നടക്കും.കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജിൽ രണ്ടാം വർഷ എം.എ (എച്ച്.ആർ) വിദ്യാർത്ഥിനിയാണ് ചാരുലത. ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്. തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന സഞ്ജു ഡൽഹി പോലീസിൽ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എൽ.ഐ.സി. തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലെ പി.ആൻഡ് ജി.എസ്. വിഭാഗം ഡിവിഷണൽ മാനേജർ ആർ.രാജശ്രീയുടെയും മകളാണ് ചാരുലത. ചിത്രങ്ങൾ കാണാം: ചാരു ഇനി സഞ്ജുവിന് ചാരെ... Read More:അവളോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ അഞ്ചു വർഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു Read More:എന്തിനാണ് ഇത്ര നേരത്തെ കല്ല്യാണം കഴിക്കുന്നത്? സഞ്ജു പറയുന്നു Content Highlights: Kerala Cricket Player Sanju V Samson Married Charulatha
from mathrubhumi.latestnews.rssfeed http://bit.ly/2QJWXPK
via
IFTTT
No comments:
Post a Comment