കൊൽക്കത്ത: ഹിന്ദി ഹൃദയ ഭൂമിയിൽ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ രാഹുൽ ഗാന്ധി പപ്പു അല്ലാതായെന്ന് നാഷണൽകോൺഫറൻസ് ചെയർമാനും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് രാഹുൽ ഗാന്ധിയുടെ നേതൃത്വഗുണം നിർണായകമായെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് യുവനേതാക്കൾ ഉയർന്ന് വരേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. കർതാർപൂർ ഇടനാഴി തുറന്നത് ശരിയായ ദിശയിലുള്ള നീക്കമാണെന്നും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാൻ പാകിസ്താൻ തീവ്രവാദം ഉപേക്ഷിക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഫാറൂഖ് അബ്ദുള്ള റിസർവ് ബാങ്ക് പോലുള്ള ഉന്നത സ്ഥാപനങ്ങൾ എൻഡിഎ സർക്കാർ കളങ്കപ്പെടുത്തിയെന്നാരോപിച്ചു. Content Highlight:Rahul Gandhi is no longer 'Pappu' after poll victory: Farooq Abdullah
from mathrubhumi.latestnews.rssfeed http://bit.ly/2T2SDYt
via
IFTTT
No comments:
Post a Comment