മീററ്റ്: നടൻ നസറുദ്ദീൻ ഷായ്ക്ക് പാകിസ്താനിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുക്കുമെന്ന് ഉത്തർപ്രദേശ് നവനിർമാൺ സേന. ബുലന്ദ്ശഹർ ആൾക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട് നസറുദ്ദീൻ ഷാ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണിത്. ആൾക്കൂട്ട ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ നസറുദ്ദീൻ ഷാ നടത്തിയ പ്രതികരണത്തിനെതിരെ ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാൾ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന പരാമർശമാണ് എതിർപ്പിന് ഇടയാക്കിയത്. ഓഗസ്റ്റ് 14 ന് പാകിസ്താനിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റാണ് ബുക്ക് ചെയ്തിട്ടുള്ളതെന്ന് സംഘടനയുടെ തലവൻ അമിത് ജാനി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ ജീവിക്കാൻ അദ്ദേഹത്തിന് ഭയമുണ്ടെങ്കിൽ പാകിസ്താനിലേക്ക് പോകാം. മറ്റാർക്കെങ്കിലും രാജ്യത്ത് ജീവിക്കാൻ ഭയം തോന്നുന്നുവെങ്കിൽ യു.പി നവനിർമാൺ സേന അവർക്കും വിമാന ടിക്കറ്റ് എടുത്തു കൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആൾക്കൂട്ട ആക്രമത്തിൽ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹർ സംഭവത്തിൽ പ്രതികരിച്ചതെന്നും സ്നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാൻ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറിൽ പ്രതികരിച്ചിരുന്നു. തനിക്കെതിരായ വിമർശം അംഗീകരിക്കുന്നു. വിമർശിക്കാൻ അവർക്കുള്ള അവകാശം തനിക്കുമുണ്ട്. തന്റെ രാജ്യത്തെപ്പറ്റിയുള്ള ആശങ്കയാണ് പങ്കുവച്ചത്. അതെങ്ങനെ കുറ്റകൃത്യമാകും: - അദ്ദേഹം പ്രതികരിച്ചു. അതിനിടെ, രാജസ്താനിൽ നസറുദ്ദീൻ ഷാ പങ്കെടുക്കാനിരുന്ന സാഹിത്യോത്സവ പരിപാടി പരിവാർ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.നടന്റെ സുരക്ഷയെക്കരുതിയും അജ്മീറിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്തും പരിപാടി മാറ്റിവെക്കുകയാണെന്ന് സാഹിത്യോത്സവത്തിന്റെ സംഘാടകർ അറിയിച്ചിരുന്നു. Content Highlights:Naseeruddin Shah, Pakistan, flight ticket
from mathrubhumi.latestnews.rssfeed http://bit.ly/2T55YPX
via
IFTTT
No comments:
Post a Comment