മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‌ മൂല്യനിര്‍ണയം തടഞ്ഞുവെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‌ മൂല്യനിര്‍ണയം തടഞ്ഞുവെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ്

ന്യൂഡൽഹി: മോദിവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിന് തന്റെ എം ഫിൽ മൂല്യനിർണയം വൈസ് ചാൻസലർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് എൻ സായി ബാലാജി. ബാലാജിക്കെതിരെ നിലവിൽ രണ്ടു വിഷയങ്ങളിൽ അന്വേഷണം നടക്കുന്നതായി ജെ എൻ യു വിദ്യാർഥി യൂണിയൻ വെള്ളിയാഴ്ച പത്രക്കുറിപ്പിൽ ആരോപിച്ചു. അക്കാഡമിക് കൗൺസിൽ യോഗം നടന്ന വേദിക്കു പുറത്ത് മോദിവിരുദ്ധ, വൈസ് ചാൻസലർ വിരുദ്ധ, ആർ എസ് എസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനും സർവകലാശാലയിലെ കരാർ ജീവനക്കാരുടെ മാർച്ചിൽ പങ്കെടുത്തതിനുമാണ് ബാലാജിക്കെതിരെ അന്വേഷണം നടക്കുന്നതെന്നാണ് യൂണിയൻ പത്രക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. തെറ്റായതും രാഷ്ട്രീയപ്രേരിതവുമായ കേസുകളിലൂടെ വിദ്യാർഥികളെ അധികൃതർ പീഡിപ്പിക്കുകയാണ്. എം ഫിൽ മൂല്യനിർണയം തടഞ്ഞുവച്ച്,വിദ്യാർഥി പ്രതിനിധിയെ നേരിട്ട് ആക്രമിക്കുന്നതിലൂടെ ജെ എൻ യുവിലെ വിദ്യാർഥികളെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് മോദി സർക്കാരിന്റേതെന്നും യൂണിയൻ പത്രക്കുറിപ്പിൽ ആരോപിച്ചു. ജെ എൻ യു വൈസ് ചാൻസലർ വി സി ജഗദീഷ് കുമാറിനെതിരെ കടുത്ത വിമർശനമാണ് യൂണിയൻ പത്രക്കുറിപ്പിൽ ഉയർത്തിയിട്ടുള്ളത്. മോദി സർക്കാരിന്റെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന ജഗദീഷ് കുമാർ, ഓരോദിവസവും നോട്ടീസുകൾ പുറപ്പെടുവിച്ച് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും യൂണിയൻ ആരോപിച്ചു. അതേസമയം പഠനകാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിൽ ബാലാജിക്ക് തടസ്സങ്ങളൊന്നുമില്ലെന്ന് ജെ എൻ യു വൃത്തങ്ങൾ പ്രതികരിച്ചു. ക്ലാസിൽ കയറുന്നതിനോ ലൈബ്രറിയോ ഹോസ്റ്റലോ ഉപയോഗിക്കുന്നതിനോ തടസ്സമില്ല. എന്നാൽ മാർക്ക്ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുന്നെന്ന കാരണം ചൂണ്ടിക്കാണിച്ച് ബാലാജിയുടെ എം ഫിൽ മൂല്യനിർണയം വൈകിക്കാനുള്ള അധികൃതരുടെ നീക്കത്തെ അപലപിച്ച് ജെ എൻ യു അധ്യാപക അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. content highlights:jnu student leader accuses vc on blocking MPhil evaluation for raising anti modi slogans


from mathrubhumi.latestnews.rssfeed http://bit.ly/2LwsZZQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages