കത്ത് ബലൂണില്‍ അതിര്‍ത്തികടന്നു, സമ്മാനങ്ങളുമായി 'സാന്റയെത്തി' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

കത്ത് ബലൂണില്‍ അതിര്‍ത്തികടന്നു, സമ്മാനങ്ങളുമായി 'സാന്റയെത്തി'

ക്രിസ്മസ് സമ്മാനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തുകൾ ഇതിനു മുമ്പും സാന്റാക്ലോസ് അപ്പൂപ്പന് മെക്സിക്കക്കാരിയായ ഡെമിയ എന്ന കൊച്ചുപെൺകുട്ടി അയച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപോലും ആ കത്തുകൾക്ക് മറുപടിയോ സാന്റയിൽനിന്ന് സമ്മാനങ്ങളോ അവൾക്ക് കിട്ടിയിരുന്നില്ല. എന്നാൽ ഇക്കുറി ഒരു അദ്ഭുതം സംഭവിച്ചു. അവൾ കത്തിലാവശ്യപ്പെട്ട ക്രിസ്മസ് സമ്മാനങ്ങളുമായി അവളെ കാണാൻ ഒരാളെത്തി. എന്നാൽ അത് സാന്റാക്ലോസ് അപ്പൂപ്പനായിരുന്നില്ല. പകരം അവളുടെ അയൽരാജ്യമായ അമേരിക്കയിൽനിന്നുള്ള മറ്റൊരു അപ്പൂപ്പനായിരുന്നുവെന്നു മാത്രം.അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ അരിസോണ സ്വദേശിയായ റാൻഡി ഹെയ്സ് എന്ന അറുപതുകാരനാണ് ഡെയമിക്ക് സമ്മാനവുമായെത്തിയത്. Photo courtesy: Facebook/Radio XENY AM സമ്മാനങ്ങൾ ആവശ്യപ്പെട്ട് എഴുതിയ കത്ത് ബലൂണിനൊപ്പമാക്കി ഡെയമി പറത്തിവിടുകയായിരുന്നു.ബലൂൺ പറന്നെത്തിയതാവട്ടെ റാൻഡിയുടെ സ്ഥലത്തായിരുന്നു. പുല്ലിനിടയിൽ ചുവന്ന നിറമുള്ള എന്തോ ഒന്ന് കിടക്കുന്നതു കണ്ടാണ് തന്റെ വളർത്തുനായക്കൊപ്പം റാൻഡി അവിടേക്ക് ചെന്നത്. അതൊരു ബലൂണായിരുന്നെന്നും ഒരു പെൺകുട്ടി ക്രിസ്മസ് സമ്മാനങ്ങൾ ആവശ്യപ്പെട്ട് സാന്റാ ക്ലോസിനെഴുതിയ കത്തായിരുന്നു അതിനൊപ്പമുള്ളതെന്നും റാൻഡിക്ക് മനസ്സിലായി. സ്പാനിഷിലായിരുന്നു ഡെയമിയുടെ കത്ത്. അമേരിക്കൻ അതിർത്തിയിൽനിന്ന് 32 കിലോമീറ്ററോളം അകലെ, തെക്കുപടിഞ്ഞാറായി മെക്സിക്കോയിലെ നോഗേൽസ് നഗരത്തിൽനിന്നാകാം കത്തെത്തിയതെന്ന നിഗമനത്തിലായിരുന്നു റാൻഡി. ശക്തമായ കാറ്റിൽ ബലൂൺ പറന്നുവീണതാകാമെന്നും റാൻഡി മനസ്സിലാക്കി. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. തുടർന്ന് ആ പെൺകുട്ടിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തനിക്ക് കിട്ടിയ കത്തിനെ കുറിച്ച് റാൻഡി ഫെയസ്ബുക്കിൽ കുറിപ്പിട്ടു. എന്നാൽ ഫലമൊന്നുമുണ്ടായില്ല. ദിവസങ്ങൾ കടന്നുപോയി. ക്രിസ്മസ് അടുക്കാറായി. എങ്ങനെയെങ്കിലും പെൺകുട്ടിയെ കണ്ടെത്തണമെന്നും സമ്മാനങ്ങൾ നൽകണമെന്നും തീരുമാനിച്ച റാൻഡി മറ്റൊരു വഴി കണ്ടെത്തി. മെക്സിക്കോയിലെ നോഗേൽസിൽ പ്രവർത്തിക്കുന്ന സ്വകാര്യ റേഡിയോ സ്റ്റേഷന്റെ ഫെയ്സ്ബുക്കിലേക്ക് മെസേജ് അയച്ചു. റേഡിയോ സ്റ്റേഷനിലെ ജീവനക്കാർ റാൻഡിയെ സഹായിക്കാൻ സന്നദ്ധരായി. അവർ റാൻഡിയുടെ സന്ദേശം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് വ്യാഴാഴ്ച മറ്റൊരു സന്ദേശം റാൻഡിയെ തേടിയെത്തി. അവർ ഡെയമിയെ കണ്ടെത്തിയെന്നും നോഗേൽസിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയെന്നുമായിരുന്നു റേഡിയോ സ്റ്റേഷൻ ജീവനക്കാർ റാൻഡിക്ക് നൽകിയ വിവരം. ഡെയമിയും കുടുംബവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് റേഡിയോ സ്റ്റേഷനിലേക്ക് വരാൻ തയ്യാറാണോയെന്നും അവർ റാൻഡിയോടു ചോദിച്ചു. അതോടെ സന്തോഷവാനായ റാൻഡി ഭാര്യയുമൊത്ത് ഡെയമിക്ക് സമ്മാനങ്ങൾ വാങ്ങാനായി പുറപ്പെട്ടു. ഡെയമി കത്തിൽ ആവശ്യപ്പെട്ടിരുന്നവയൊക്കെയും വാങ്ങി. ഡെയമിക്കു മാത്രമല്ല, അവളുടെ നാലുവയസ്സുകാരി അനിയത്തിക്കും കളിപ്പാട്ടങ്ങൾ വാങ്ങി. 45 മിനുട്ട് ദൂരമായിരുന്നു റാൻഡിയുടെ വീട്ടിൽനിന്ന് മെക്സിക്കോയിലെ റേഡിയോ സ്റ്റേഷനിലേക്കുള്ള ദൂരം. അതിർത്തി കടന്ന് അവിടെത്തിയ റാൻഡിയെയും ഭാര്യയെയും കാത്തിരുന്നത് അദ്ഭുതം വിരിയുന്ന കണ്ണുകളുമായി രണ്ട് കൊച്ചുപെൺകുട്ടികളായിരുന്നു- ഡെയമിയും അനിയത്തിയും. ഇവരുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. സാന്റാ ക്ലോസിന്റെ സഹായികളാണ് തങ്ങളെന്നാണ് സമ്മാനങ്ങൾ കൈമാറിയ ശേഷം റാൻഡിയും ഭാര്യയും ഡെയമിയോടും അനിയത്തിയോടും പറഞ്ഞത്. അറുപതുകാരനായ റാൻഡി ഭാര്യക്കൊപ്പം തെക്കുകിഴക്കൻ അരിസോണയിലാണ് താമസം. ഒമ്പതുവർഷം മുമ്പ് തങ്ങളുടെ ഏകമകനെ അവർക്ക് നഷ്ടമായിരുന്നു. കടപ്പാട്: ദ വാഷിങ്ടൺ പോസ്റ്റ് content highlights:eight year old mexico girl gets gift from US man when her letter to santa claus reaches him, Christmas gift, santa claus, us-america border


from mathrubhumi.latestnews.rssfeed http://bit.ly/2AakkYm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages