ഡൽഹി: ബുലങ്ശെഹറിൽ പോലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച നസിറുദ്ദീൻ ഷായ്ക്ക് എതിരെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അജ്മീറിൽ അദ്ദേഹം പങ്കെടുക്കാനിരുന്ന പരിപാടി സാഹിത്യോത്സവ സമിതി റദ്ദാക്കി. വലതുപക്ഷ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാൾ വില പശുവിന്റെ മരണത്തിനാണെന്ന നസിറുദ്ദീൻ ഷായുടെ പരാമർശമാണ് വലതുപക്ഷ സംഘടനകളെ ചൊടുപ്പിച്ചത്. ബുലങ്ശെഹറിൽ പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിനിടെ ഇൻസ്പെക്ടർ സുബോധ് കുമാറിനെവെടിവച്ചു കൊന്ന സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാർവാൻ-ഇ മൊഹബത്ത് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വിമർശിച്ചത്. അജ്മീർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്നത് നസീറുദ്ദീൻ ഷാ ആയിരുന്നു.സാഹിത്യോത്സവത്തിൽ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനവുമുണ്ടായിരുന്നു. ഇതും റദ്ദാക്കി. പരിപാടിയിൽ പങ്കെടുക്കാനായി അദ്ദേഹം വെള്ളിയാഴ്ച അജ്മീറിലെത്തിയിരുന്നു. തുടർന്ന് അദ്ദേഹം താൻ പഠിച്ച സ്കൂളിലേയ്ക്ക് പോയി. ഈ സമയത്ത് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.പ്രതിഷേധക്കാരിൽ ഒരാൾ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്ററിൽ കറുത്ത മഷി ഒഴിച്ചു. ഇതേ തുർന്ന് പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. നസീറുദ്ദീൻ ഷായുടെയും സാഹിത്യോത്സവ വേദിയുടെയും സുരക്ഷയെ കരുതിയാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. അജ്മീറിലെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും അവർ വ്യക്തമാക്കി. Content Highlights:Naseeruddin Shah, Ajmer Literature Festival, bulandshahr violence
from mathrubhumi.latestnews.rssfeed http://bit.ly/2EJzmYT
via
IFTTT
No comments:
Post a Comment