ടിക് ടോക്കിലെ തെറിവിളിയും ഭീഷണിയും; മാന്യത വേണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ടിക് ടോക്കിലെ തെറിവിളിയും ഭീഷണിയും; മാന്യത വേണമെന്ന് പോലീസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്ന് കേരളാ പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിധമുള്ള ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് പേജിൽ പോലീസിന്റെ ഈ മുന്നറിയിപ്പ്. കിളിനക്കോട് പ്രശ്നവുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോകളും, ചതിച്ച കാമുകനെ അസഭ്യം പറഞ്ഞുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള വീഡിയോകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യൽ മീഡിയാ ഇടപെടലുകൾ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിർദേശം നൽകുന്നു. Content Highlights:kerala police advise to keep dignity and politeness in social media


from mathrubhumi.latestnews.rssfeed http://bit.ly/2LwdJvL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages