ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി മൂന്നാംവാരം വീണ്ടും യു.എ.ഇ. സന്ദർശിക്കും. പ്രവാസലോകത്തെ ലോക കേരളസഭയുടെ സമ്മേളനത്തിൽ പങ്കെുടുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം പ്രളയത്തിനുശേഷമുള്ള നവകേരള നിർമിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച തുടർപ്രവർത്തനങ്ങളുടെ അവലോകനവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും. അടുത്ത ജൂൺമാസത്തോടെ ചുരുങ്ങിയത് അഞ്ഞൂറുകോടി രൂപ സമാഹരിക്കാൻ ഈയിടെ മുഖ്യമന്ത്രി നടത്തിയ നാലുദിവസത്തെ യു.എ.ഇ. പര്യടനത്തിൽ തീരുമാനിച്ചിരുന്നു. ഓരോ എമിറേറ്റുകളിലും ഇതിനായി പ്രത്യേകകമ്മിറ്റിക്കും രൂപം നൽകിയിരുന്നു. ഇതിന്റെ തുടർപ്രവർത്തനങ്ങളുടെ അവലോകന യോഗം 22-ന് ശനിയാഴ്ച ദുബായിൽ നടക്കും. ഹോട്ടൽ സ്റ്റീഗൻബർഗിൽ നടക്കുന്ന ആലോചനയോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, നോർക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. യു.എ.ഇ.യിലെ ലോക കേരള സഭാംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സംഘടനാഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. Content Highlights:uae visit, cm pinarayi
from mathrubhumi.latestnews.rssfeed http://bit.ly/2T5AM3c
via
IFTTT
No comments:
Post a Comment