നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും - ജസ്റ്റിസ് കെമാല്‍ പാഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും - ജസ്റ്റിസ് കെമാല്‍ പാഷ

കോഴിക്കോട്: നിയമ സംവിധാനങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഭരണഘടന നിലനിന്ന് പോവുന്നതെന്നും സർക്കാരിനെ മുട്ടുകുത്തിക്കാൻ തരത്തിലുള്ള നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കിൽ നമ്മൾ ഇനിയും മൃഗതുല്യരാക്കപ്പെടുമെന്നും ജെസ്റ്റിസ് കെമാൽ പാഷ. രാജ്യത്തെ ഏത് പൗരന്റേയും കംപ്യൂട്ടറും സ്മാർട്ട് ഫോണും അവയിലെ ഉള്ളടക്കവും പരിശോധിക്കാൻ പത്ത് ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമ്പൂർണ അധികാരം നൽകിയിരിക്കുകയാണ്. അപ്പോൾ നമുക്ക് ഉറപ്പ് നൽകുന്ന സ്വകാര്യതയും മൗലികാവകാശവുമെല്ലാം എങ്ങനെയാണ് സർക്കാർ ഉറപ്പാക്കുന്നത്. രാജ്യസുരക്ഷയ്ക്കായാണ് ഇത്തരം നടപടിയെന്നാണ് വാദം. ഇനിയും പ്രതികരിച്ചില്ലെങ്കിൽ നമ്മൾ വിഡ്ഢികാളായിപ്പോവും. ഇക്കാര്യങ്ങളിലെല്ലാം സർക്കാരിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാവണമായിരുന്നു. അതുപോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടന ഉറപ്പ് നൽകുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. സാധാരണക്കാരുടെ ജീവിതം മൃഗതുല്യമാവുകയാണെന്നും കെമാൽപാഷ പറഞ്ഞു. കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിൽ ഭരണഘടനയും മൂല്യങ്ങളും എന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമോന്നത കോടതി പുറപ്പെടുവിക്കുന്ന വിധിപോലും എക്സിക്യൂട്ടീവ് ഓർഡർ വഴി മറികടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പല വിധികളും വന്നുകൊണ്ടിരികുന്നത്. നമ്മൾ എന്തും സഹിക്കും എന്ന തോന്നലുളളത് കൊണ്ടാണ് ഇത്തരത്തിലുള്ള വിധികൾ ഉണ്ടാവുന്നതെന്നും കെമാൽ പാഷ പറഞ്ഞു. ഒരു നിയമത്തിന്റേയും പിൻബലമില്ലാതെ നമ്മുടെ മൗലികാവകാശങ്ങളെല്ലാം കവർന്നെടുക്കുകയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്തെ സ്ഥിതി. ഇത് ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയിൽ പോലും തെറ്റുകൾ കടന്ന് വരുന്നത് സ്ഥിരം കാഴ്ചയായി മാറി. ഇത് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിക്കുന്നത് കൊണ്ടാണ്. ഏറ്റവും വലിയ ഭരണഘടനാ ലംഘനമാണത്. മതങ്ങൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയാണെന്ന തിരിച്ചറിവ് രാഷ്ട്രീയക്കാർക്കുണ്ടായതോടെ ഭരണഘടനയുടെ മൂല്യങ്ങളും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു


from mathrubhumi.latestnews.rssfeed http://bit.ly/2Ctx9OV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages