ജെ.ഇ.ഇ. മെയിന്‍: രജിസ്റ്റര്‍ ചെയ്തത് ഒമ്പതരലക്ഷം വിദ്യാര്‍ഥികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ജെ.ഇ.ഇ. മെയിന്‍: രജിസ്റ്റര്‍ ചെയ്തത് ഒമ്പതരലക്ഷം വിദ്യാര്‍ഥികള്‍

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ. ഇ.) മെയിൻ പരീക്ഷയ്ക്ക് ഒമ്പതരലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻ.ടി.എ.) നടത്തുന്നത്. എൻ.ടി.എ.യുടെ മേൽനോട്ടത്തിൽ ചോദ്യപ്പേപ്പറുകൾ ഒരുക്കുന്ന രീതി കൂടുതൽ ശാസ്ത്രീയമായെന്നും മന്ത്രി പറഞ്ഞു. രണ്ടുതവണകളായി നടക്കുന്ന പരീക്ഷയിൽ ആദ്യത്തേത് ജനുവരി എട്ടു മുതൽ 12 വരെയും രണ്ടാമത്തേത് ഏപ്രിൽ എട്ടു മുതൽ 12 വരെയും നടക്കും. വിവിധ കോളേജുകളിലായി 4000 പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ എൻ.ടി.എ. ആരംഭിച്ചിട്ടുണ്ട്. കോളേജ് അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ശനിയാഴ്ച അവസാനിക്കും. രാജ്യത്തെ 598 പരീക്ഷാകേന്ദ്രങ്ങളിൽ 8000 സി.സി.ടി.വി. ക്യാമറകളും കോപ്പിയടി കണ്ടെത്താൻ 40,000 ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. Content Highlights:Joint Entrance Examination: over 9.5 Lakh students registered, JEE, Engineering Entrance Examination


from mathrubhumi.latestnews.rssfeed http://bit.ly/2CsOGH0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages