അഴിമതിക്കാര്‍ക്കെതിരേ നടപടി; രാജു നാരായണ സ്വാമിക്ക് വധഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

അഴിമതിക്കാര്‍ക്കെതിരേ നടപടി; രാജു നാരായണ സ്വാമിക്ക് വധഭീഷണി

കൊച്ചി: അഴിമതിക്കാർക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പേരിൽ നാളികേര വികസന ബോർഡ് ചെയർമാൻ രാജു നാരായണ സ്വാമിക്ക് സഹപ്രവർത്തകന്റെ വധഭീഷണി. ബെംഗളൂരു റീജ്യണൽ ഓഫീസ് ഡയറക്ടറായിരുന്ന ഹേമചന്ദ്ര വധഭീഷണി മുഴക്കിയതായി രാജു നാരായണ സ്വാമി കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ രേഖാമൂലം പരാതിപ്പെട്ടു. രാജു നാരായണ സ്വാമി നാളികേര വികസന ബോർഡ് ചെയർമാനായ ശേഷം നടത്തിയ അന്വേഷണത്തിൽ അഴിമതിക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഹേമചന്ദ്ര. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ഹേമചന്ദ്രയ്ക്കും ഹോൾട്ടി കൾച്ചർ കമ്മിഷണർ എംഎൻഎസ് മൂർത്തിയ്ക്കുമെതിരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ജയപാണ്ടി, രാജു നാരായണ സ്വാമിയ്ക്ക് അയച്ച കത്ത് കാർഷിക ഉപകരണങ്ങൾ വാങ്ങിയതിലും കേന്ദ്രഫണ്ട് വിനിയോഗിച്ചതിലും 15 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സ്വാമി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. തനിയ്ക്കെതിരേ നടപടിയുണ്ടായാൽ ഗുണ്ടകളെ ഉപയോഗിച്ച് ചെയർമാനെ കൊല്ലുമെന്ന് ഹേമചന്ദ്ര ഫോണിൽ വിളിച്ചു പറഞ്ഞതായി അന്വേഷണത്തിന് നേതൃത്വം കൊടുത്ത ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ ജയപാണ്ടിയാണ് രാജു നാരായണ സ്വാമിയെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് ഹേമചന്ദ്ര തന്നെ വിളിച്ച് ചെയർമാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇതുസംബന്ധിച്ച് ജയപാണ്ടി നൽകിയ കത്തിൽ പറയുന്നു. ബോർഡിൽനിന്ന് ലഭിക്കുന്ന വരുമാനം വേണ്ട തനിയ്ക്ക് ജീവിക്കാനെന്ന് ഇയാൾ പറഞ്ഞതായും മോശം വാക്കുകൾ ഉപയോഗിച്ച് ചെയർമാനെ അധിക്ഷേപിച്ചതായും ജയപാണ്ടിയുടെ കത്തിലുണ്ട്. ഈ കത്ത് ഉൾപ്പെടെയാണ് രാജു നാരായണ സ്വാമി പരാതി നൽകിയിരിക്കുന്നത്. നാളികേര വികസന ബോർഡ് ചെയർമാനായി സ്ഥാനമേറ്റ് ആറു മാസത്തിനുള്ളിൽ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതായി രാജു നാരായണസ്വാമി കൊച്ചിയിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. content highlights:death threat against raju narayanaswami ias


from mathrubhumi.latestnews.rssfeed http://bit.ly/2QPg2jG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages