ന്യൂഡൽഹി: പുത്തൻ സവിശേഷതകളുമായി 20 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടൻ പുറത്തിറക്കും. 10,50,100,500 എന്നിവയുടെ പുതിയ രീതിയിലുള്ള നോട്ടുകൾക്കൊപ്പം 200 ന്റെയും 2000 ത്തിന്റേയും നോട്ടുകൾ ആർബിഐ അടുത്തിടെ പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമായിരുന്നു മഹാത്മാഗാന്ധി സീരിസിലെ പുത്തൻ നോട്ടുകൾ പുറത്തിറക്കിയത്. ആർബിഐയുടെ കണക്കുൾ പ്രകാരം 2016 മാർച്ച് 31 വരെ 4.92 ബില്യൻ 20 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാർച്ചായപ്പോൾ ഇത് ഇരട്ടിയായി വർധിച്ച് 10 ബില്യണായി. മൊത്തം കറൻസിയുടെ 9.8 ശതമാനമാണ് 20 രൂപയുടെ കറൻസി. മാർച്ചോടെ 20 രൂപ കറൻസിയുടെ ഇപ്പോഴത്തെ നോട്ടുകളുടെ അച്ചടി നിർത്തിയിട്ടുണ്ട്. Content Highlights:Reserve Bank Of India,New Rs. 20 Rupees
from mathrubhumi.latestnews.rssfeed http://bit.ly/2SiEHcT
via
IFTTT
No comments:
Post a Comment