മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. സംഘർഷസാധ്യത കണക്കിലെടുത്ത് യുവതികൾ വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഭക്തർ വരുന്ന സാഹചര്യത്തിൽ ശബരിമലയിൽ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ഭക്തി പരിശോധിക്കാൻ എന്തെങ്കിലും മാർഗങ്ങളില്ലാത്തതിനാൽ വരുന്ന യുവതികൾ ഭക്തകളാണോ അല്ലയോ എന്നറിയാൻ മാർഗമില്ല. നിലവിൽ തുടർച്ചയായി യുവതികൾ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവർ വരുന്നത് മനപ്പൂർവ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പദ്മകുമാർ പറഞ്ഞു. Content Highlights:SABARIMALA, SABARIMALA WOMEN ENTRY PROTEST, A PADMAKUMAR


from mathrubhumi.latestnews.rssfeed http://bit.ly/2AgQ1zd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages