ന്യൂഡൽഹി: ജനങ്ങളുടെ സ്വകാര്യതയിലേക്കു കടന്നുകയറി ഭരണഘടനയ്ക്ക് അതീതമായ അന്വേഷണ ഏജൻസികളെ സൃഷ്ടിക്കാനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് കോൺഗ്രസ്. മോദി ഒളിഞ്ഞുനോട്ടക്കാരനായ ടോം ആവുകയാണെന്നും വളർത്തമ്മരാജ്യം സൃഷ്ടിക്കാനാണു മോദിയുടെ ശ്രമമെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി ആരോപിച്ചു. പൊതുജനങ്ങളോടാലോചിക്കാതെ രഹസ്യമായി ചട്ടം ഭേദഗതി ചെയ്യാനുള്ള ശ്രമം മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ചേർന്നാണ് പൊളിച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങളെല്ലാം ഇനി മോദിയുടെ കൈയിലെത്തും. മാധ്യമപ്രവർത്തകർ ഉറവിടം വ്യക്തമാക്കാതെ എഴുതുന്ന വാർത്തയുടെ സ്രോതസ്സ് അവരറിയും. പ്രതിപക്ഷനേതാക്കളെ കുടുക്കാനും സ്വകാര്യവിവരങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം ആരോപിച്ചു. content highlights:modi govt aims to be a peeping Tom
from mathrubhumi.latestnews.rssfeed http://bit.ly/2AgPTQf
via
IFTTT
No comments:
Post a Comment