പ്രത്യക്ഷസമരമായി ബി.ജെ.പി.യുടെ സത്യാഗ്രഹം ഇന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

പ്രത്യക്ഷസമരമായി ബി.ജെ.പി.യുടെ സത്യാഗ്രഹം ഇന്നുമുതൽ

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ബി.ജെ.പി.യുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം തിങ്കളാഴ്ച തുടങ്ങും. സെക്രട്ടറിയേറ്റുപടിക്കൽ ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തോടെയാണ് സമരം ശക്തമാക്കുന്നത്. ഞായറാഴ്ച മുതൽ ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ പ്രതിഷേധവും ശക്തമാക്കി. തിങ്കളാഴ്ച രാവിലെ പത്തരയോടെ സത്യാഗ്രഹം തുടങ്ങും. പാർട്ടി കേന്ദ്ര-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ശബരിമല പ്രശ്നങ്ങൾ പഠിക്കാൻ ദേശീയാധ്യക്ഷൻ അമിത്ഷാ നിയോഗിച്ച എം.പി.മാരുടെ സംഘവും തിരുവനന്തപുരത്ത് എത്തും. ശബരിമല പ്രതിഷേധവേദി സെക്രട്ടേറിയറ്റുപടിക്കലേക്കു മാറ്റിയതിന്റെപേരിൽ പാർട്ടിയിൽ ഭിന്നസ്വരം ഉയർന്നിരുന്നു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ സർക്കാർ നീക്കങ്ങളെ പ്രതിരോധിക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്ന വിമർശനവും ഉണ്ടായി. ഇതിന് നടുവിൽനിന്നാണ് പ്രത്യക്ഷസമരവുമായി പാർട്ടി നീങ്ങുന്നത്. എം.പി.മാരുടെ സംഘം നൽകുന്ന പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രം നിലപാട് വ്യക്തമാക്കുക. തീരുമാനം വരുന്നതുവരെ സമരം എങ്ങനെ കൊണ്ടുപോകണമെന്നതിൽ പ്രത്യേക നിർദേശമില്ല. നിലവിലുള്ളരീതിയിൽ സമരം തുടരാനാണ് പാർട്ടിതീരുമാനം. സമരത്തിന്റെ ഗതിമാറാതിരിക്കാനും വിവാദങ്ങൾ മൂർച്ഛിക്കാതിരിക്കാനും ശ്രദ്ധവേണമെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു. കെ. സുരേന്ദ്രനെ ജാമ്യത്തിലിറക്കാനും കേസ് നടത്താനും മുതിർന്ന അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ഞായറാഴ്ച ബി.ജെ.പി. നേതാക്കൾ ഗവർണറെ സന്ദർശിച്ചപ്പോൾ പരാതിപ്പെട്ടിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിൽ സർക്കാരിനും പോലീസിനും സൂക്ഷ്മതക്കുറവുണ്ടായതായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചതും ബി.ജെ.പിക്ക് ആശ്വാസം നൽകുന്നുണ്ട്. content highlights; SABARIMALA, sabarimala women entry,bjp.sabarimala women entry protest


from mathrubhumi.latestnews.rssfeed https://ift.tt/2SnQUg1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages