ധാക്ക: പേസ് ബൗളിങ് കരുത്തിൽ അഞ്ചുമാസം മുമ്പ് സ്വന്തം ഗ്രൗണ്ടിൽ വിൻഡീസ് നേടിയ ജയത്തിന് ബംഗ്ലാദേശിൽ സ്പിന്നർമാർ പകരംവീട്ടി. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി (2-0). രണ്ടാം ടെസ്റ്റിൽ ജയം ഇന്നിങ്സിനും 184 റൺസിനും. സ്കോർ: ബംഗ്ലാദേശ് 508, വിൻഡീസ് 111, 213. ഇതാദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റിൽ ഇന്നിങ്സിന് വിജയിക്കുന്നത്. ആദ്യ ടെസ്റ്റിൽ 64 റൺസിനായിരുന്നു ജയം. പരമ്പരയിൽ വിൻഡീസിന്റെ 40 വിക്കറ്റും നേടിയത് സ്പിന്നർമാരാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ എല്ലാ വിക്കറ്റും സ്പിന്നർമാർ നേടുന്നതും ഇതാദ്യമാണ്. രണ്ടാം ടെസ്റ്റിൽ 12 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ മെഹ്ദി ഹസ്സൻ ടെസ്റ്റിലെ താരമായപ്പോൾ ഓൾറൗണ്ട് നേട്ടവുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസ്സൻ പരമ്പരയുടെ താരമായി. 117 റൺസിന് 12 വിക്കറ്റ് വീഴ്ത്തിയതോടെ മെഹ്ദി ഹസ്സൻ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് അവകാശിയായി. ആദ്യ ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റാണ് വീഴ്ത്തിയത്. അഞ്ചു വിക്കറ്റിന് 78 എന്ന നിലയിൽ ഞായറാഴ്ച രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിൻഡീസിന് വേണ്ടി ഹെറ്റ്മെയർ (93) ആക്രമിച്ചു കളിച്ചെങ്കിലും മറ്റാരും പിടിച്ചുനിന്നില്ല. 92 പന്തിൽ ഒരു ബൗണ്ടറിയും ഒമ്പത് സിക്സറും പറത്തിയ ഹെറ്റ്മെയറുടെ മാരക ഇന്നിങ്സ് അവസാനിച്ചതോടെ ഇന്നിങ്സ് തോൽവി ഉറപ്പിച്ചു. കെമാർ റോച്ച് 37 റൺസുമായി പുറത്താകാതെ നിന്നു. Content Highlights: Bangladesh spinners create history, achieve unique record against West Indies
from mathrubhumi.latestnews.rssfeed https://ift.tt/2SlhYwq
via
IFTTT
No comments:
Post a Comment