മനസ്സുവെച്ചാൽ കെ.എസ്.ആർ.ടി.സി.ക്ക് ലാഭിക്കാം 653 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 3, 2018

മനസ്സുവെച്ചാൽ കെ.എസ്.ആർ.ടി.സി.ക്ക് ലാഭിക്കാം 653 കോടി

തിരുവനന്തപുരം: ലാഭകരമല്ലാത്ത ഡിപ്പോകൾ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയും കെ.എസ്.ആർ.ടി.സി.ക്ക് നിലവിലെ അവസ്ഥയിൽനിന്ന് വർഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരിയുടെ റിപ്പോർട്ട്. നിലവിലെ 93 ഡിപ്പോകളിൽ 35 എണ്ണം നിലനിർത്തിയിരിക്കുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻവേണ്ടിമാത്രമാണ്. ഇവ മറ്റു ഡിപ്പോകളിൽ ലയിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിച്ചാൽ വർഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകിയാൽ വർഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്സിന്റെ നിർദേശങ്ങൾ, പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലെ പരാമർശങ്ങൾ, കെ.എസ്.ആർ.ടി.സി.യിലെ വിവിധവിഭാഗങ്ങൾ നടത്തിയ പഠനങ്ങൾ എന്നിവയാണ് റിപ്പോർട്ടിന് അടിസ്ഥാനം. കെ.ടി.ഡി.എഫ്.സി.ക്കുള്ള 420 കോടി രൂപയുടെ കുടിശ്ശിക നൽകിയില്ലെങ്കിൽ കെ.എസ്.ആർ.ടി.സി.ക്കുള്ള ധനസഹായം തടയുമെന്ന് സർക്കാർ അറിയിച്ചതിനെതുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. പുനഃക്രമീകരണം യാത്രക്കാരെ ബാധിക്കില്ല ഡിപ്പോകളുടെ പുനഃക്രമീകരണംകൊണ്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മാനേജ്മെന്റ് പറയുന്നു. അന്പതിൽത്താഴെ സർവീസുകൾ മാത്രമാണ് ഈ യൂണിറ്റുകളിൽനിന്നുള്ളത്. സമീപത്ത് യൂണിറ്റുകളുള്ളതിനാൽ ഇതിൽക്കൂടുതൽ സർവീസുകൾ ലാഭകരമായി നടത്താനാവില്ല. യൂണിറ്റുകളെ ബസ് സ്റ്റേഷൻ/ഓപ്പറേറ്റിങ് സെന്റർ ആക്കി പരിമിതപ്പെടുത്തിയാൽ യാത്രക്കാരെ ബാധിക്കില്ല. പ്രവർത്തനച്ചെലവ് കുറയും. ഡിപ്പോയുടെ പ്രവർത്തനത്തിന് മാസം അരക്കോടി രൂപ വേണം. എന്നാൽ, ഓപ്പറേറ്റിങ് സെന്ററുകൾക്ക് എട്ടുലക്ഷം രൂപ മതി. ഡിപ്പോകൾ തുടങ്ങിയത് സാധ്യതാപഠനം നടത്താതെയാണ്. യാത്രാക്ലേശം പരിഹരിക്കാനും ബസുകൾ വിന്യസിക്കാനും ആവശ്യമായിടത്തു വേണമായിരുന്നു യൂണിറ്റുകൾ തുടങ്ങാൻ. ജനപ്രതിനിധികളുടെ സമ്മർദത്തിനുവഴങ്ങി അവർ നിർദേശിക്കുന്ന സ്ഥലത്ത് ഡിപ്പോകൾ തുടങ്ങുന്ന പതിവാണ് തുടരുന്നത്. പുതിയ യൂണിറ്റുകളിൽ അനുവദിക്കുന്ന തസ്തികകൾ കോർപ്പറേഷന് ബാധ്യതയാവുകയാണ്. തെക്കൻ ജില്ലകളിലെ ഓഫീസുകളിൽ ആവശ്യത്തിലധികം സൂപ്രണ്ടുമാരുണ്ട്. ചെലവ് കൂടുന്നതിനാൽ ആനയറ, ഈഞ്ചയ്ക്കൽ, മുണ്ടക്കയം, ശാസ്താംകോട്ട, ഇരിട്ടി എന്നിവ ഉപയോഗിക്കാൻ കഴിയുന്നില്ല. പ്രധാന റോഡുകളിൽനിന്ന് അകലെയുള്ള ഡിപ്പോകളും ഫലപ്രദമല്ല. ചാത്തന്നൂർ, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി ഡിപ്പോകൾ പ്രധാന റോഡുകളിൽനിന്ന് അകലെയാണ്. ഡിപ്പോ ലയനം: ലാഭം ഇങ്ങനെ മാസശമ്പളം: 12.21 കോടി പ്രവർത്തനച്ചെലവ് (മാസം): 6.06 കോടി വാർഷിക നേട്ടം: 219.24 കോടി അറ്റകുറ്റപ്പണിക്ക് പുറംകരാർ ഒരു കിലോമീറ്റർ ഓടാൻ: 12.16 രൂപയാണ് ബസ് അറ്റകുറ്റപ്പണിക്കുള്ള നിലവിലെ ചെലവ്. നാലുരൂപയ്ക്ക് ഏറ്റെടുക്കാൻ വാഹനനിർമാതാവ് തയ്യാറാണ്. കിലോമീറ്ററിന് 8.16 രൂപ മിച്ചം. വർഷം ഇതുവഴി 434 കോടി രൂപ ലാഭം കിട്ടും വരുമാനം ഉയരില്ല ഒരു ബസിൽനിന്നുള്ള ശരാശരി ദിവസവരുമാനം 13,000 രൂപയാണ്. ദിവസം നേടാവുന്ന പരമാവധി വരുമാനം ആറരക്കോടി രൂപ. ബസുകൾ വാങ്ങാൻ അനുവദിച്ച തുക പെൻഷനുവേണ്ടി വിനിയോഗിക്കുകയാണ്. കിലോമീറ്ററിന് 15 രൂപ വാടക നൽകി ദീർഘദൂര പാതകളിലെ സ്വകാര്യബസുകൾ റൂട്ടടക്കം ഏറ്റെടുത്താൽ നിലവിലെ നഷ്ടം നികത്താൻ കഴിയുമെന്ന് എസ്.ബി.ഐ. ക്യാപ്സിന്റെ പഠനത്തിൽ പറയുന്നു. ഇന്ധനഉപയോഗം കുറഞ്ഞു 18.5 ലക്ഷം കിലോമീറ്റർ ഒരു ദിവസം ഓടിയിരുന്നത് 16.5 ലക്ഷം കിലോമീറ്ററായി പുനഃക്രമീകരിച്ചു. യാത്രക്കാരില്ലാത്ത സമയത്തെ സർവീസുകളാണ് കുറച്ചത്. വരുമാനം കുറയാതെ ദിവസം 27.93 ലക്ഷം രൂപയുടെ ഡീസൽ ചെലവ് കുറയ്ക്കാനായി. നിലവിലെ മാസച്ചെലവ് (രൂപ) ശന്പളം: 90 കോടി ഡീസൽ: 93 കോടി വായ്പാ തിരിച്ചടവ്: 24 കോടി സ്പെയർപാർട്സ്: 10 കോടി പെൻഷൻ: 60 കോടി പെൻഷൻ ആനുകൂല്യങ്ങൾ: 12 കോടി ആകെ: 289 കോടി വരവ് ടിക്കറ്റ്: 182 കോടി സർക്കാർ സഹായം: 60 കോടി ആകെ: 242 കോടി മാസനഷ്ടം 47 കോടി content highlights:ksrtc,tomin thachankary,ksrtc report,ksrtc md


from mathrubhumi.latestnews.rssfeed https://ift.tt/2QBt6Z6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages