വീസ ചട്ടം ലംഘിച്ചു; പുലിസ്റ്റര്‍ പുരസ്‌കാര ജേതാവിന് വീണ്ടും ഇന്ത്യയിലെത്താന്‍ അനുമതിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

വീസ ചട്ടം ലംഘിച്ചു; പുലിസ്റ്റര്‍ പുരസ്‌കാര ജേതാവിന് വീണ്ടും ഇന്ത്യയിലെത്താന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: വീസ ചട്ടം ലംഘിച്ചുവെന്ന പേരില്‍ പുലിസ്റ്റര്‍ പുരസ്‌കാര ജേതാവ് കൂടിയായ മാധ്യമപ്രവര്‍ത്തകന് ഇന്ത്യ പ്രവേശനം നിഷേധിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഡല്‍ഹി ഓഫീസിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയ കാതല്‍ മക്‌നോട്ടനാണ് ഇന്ത്യയില്‍ തിരികെ എത്തുന്നതിന് അനുമതി നിഷേധിച്ചത്.

മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യുന്ന റൊഹിന്‍ഗ്യകള്‍ നേരിടുന്ന ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചതിനാണ് 2018 മേയില്‍ കാതല്‍ മക്‌ന്‍ോട്ടണും സഹപ്രവര്‍ത്തകരും പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

അതേസമയം, ജമ്മു കശ്മീരിലെ നിരോധിത മേഖലകയില്‍ അനുമതിയില്ലാതെ കടന്ന മക്‌നോട്ടണ്‍ വീസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ പറയുന്നു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ മക്‌നോട്ടണെ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള വീസ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ കശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നതായി ഇദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം ടൈംലൈനില്‍ വ്യക്തമാക്കുന്നുണ്ട്. പ്രക്ഷോഭകര്‍ പോലീസു നേര്‍ക്ക് കല്ലെറ് നടത്തുന്ന ചിത്രവും ഇദ്ദേഹം പോസ്റ്റു ചെയ്തിരുന്നു. ശ്രീനഗറിലെ ഹസ്രത്ബാല്‍ ക്ഷേത്രത്തില്‍ നിന്നെടുത്ത ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മക്‌നോട്ടനോ റോയിട്ടേഴ്‌സോ തയ്യാറായിട്ടില്ല.



from mangalam.com http://bit.ly/2LJe0Mh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages