സഖ്യം അവസാനിപ്പിച്ച് പി.സി ജോര്‍ജ്; ബി.ജെ.പിക്ക് മതേതര നിലപാടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

സഖ്യം അവസാനിപ്പിച്ച് പി.സി ജോര്‍ജ്; ബി.ജെ.പിക്ക് മതേതര നിലപാടില്ല

കോട്ടയം: ബി.ജെ.പി സഖ്യം അവസാനിപ്പിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. ബി.ജെ.പിക്ക് മതേതര നിലപാടില്ലെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുമായി അടുത്ത പി.സി ജോര്‍ജ് നിയസഭയില്‍ ബി.ജെ.പിക്കൊപ്പം ഇരിക്കാന്‍ തീരുമാനിച്ചിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധ സൂചകമായി പി.സി ജോര്‍ജും ഒ. രാജഗോപാലും കറുപ്പണിഞ്ഞ് നിയമസഭയില്‍ എത്തുകയും ചെയ്തിരുന്നു.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലം പി.സി ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ടയിലോ കോട്ടയത്തോ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2rYiOnN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages