നോയിഡ: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ കലഹത്തില്‍ മരുമകളെ അമ്മായിയമ്മ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. 30കാരിയായ ചഞ്ചല്‍ എന്ന യുവതിക്കാണ് മാരകമായി പൊള്ളലേറ്റത്. ചഞ്ചലിനെ ആക്രമിച്ച ഭര്‍തൃമാതാവ് രാജ്കുമാരി ഒളിവാലാണ്. ചഞ്ചലിന്റെ സഹോദര്‍ യശ്പാല്‍ ശര്‍മ്മയാണ് പരാതി നല്‍കിയത്. രാജകുമാരി ഒളിവിലാണെന്നും തിരച്ചില്‍ നടക്കുകയാണെന്നുമായിരുന്നു പോലീസ് പ്രതികരണം.
ഉത്തര്‍പ്രദേശിലെ നോയിഡയിലെ കലുപുര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 2010ലാണ് ത്രിഭൂവനും ചഞ്ചലുമായുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് ലക്ഷും രൂപ ബിസിനസ് തുടങ്ങാനായി ത്രിഭൂവന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തുക നല്‍കാന്‍ ചഞ്ചലിനായില്ല. തുടര്‍ന്ന് രാജ്കുമാരി യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ക്രിസ്തുമസ് ദിവസം വീണ്ടും പണം ആവശ്യപ്പെട്ട് രാജ്കുമാരി ചഞ്ചലുമായി വഴക്കിട്ടു. തുടര്‍ന്ന് രാജ്കുമാരി മണ്ണെണ്ണ ഒഴിച്ച് ചഞ്ചലിനെ കത്തിക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ചഞ്ചലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം രാജ്കുമാരി ഓടി രക്ഷപ്പെട്ടിരുന്നു. 75 ശതമാനം പൊള്ളലേറ്റ ചഞ്ചല്‍ ഗുരുതരാവസ്ഥയിലാണ്. നേരത്തെ ചഞ്ചല്‍ തന്നെ വിളിച്ചിരുന്നുവെന്നും പണം ആവശ്യപ്പെട്ട് രാജ്കുമാരി അവളെ ക്രൂരമായി ഉപദ്രവിച്ചെന്നും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യശ്പാലിന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല ത്രിഭൂവന്‍ മദ്യപാനിയാണെന്നും പരാതിയില്‍ പറയുന്നു. ത്രിഭൂവന്‍, പിതാവ് പ്രകാശ്, രാജ് കുമാരി, ഭര്‍ത്തൃ സഹോദരന്‍ സോനു എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
from mangalam.com http://bit.ly/2ETuPDk
via IFTTT
No comments:
Post a Comment