രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് ജപ്പാന്‍ വീണ്ടും തിമിംഗല വേട്ടയ്ക്കിറങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

രാജ്യാന്തര എതിര്‍പ്പുകള്‍ അവഗണിച്ച് ജപ്പാന്‍ വീണ്ടും തിമിംഗല വേട്ടയ്ക്കിറങ്ങുന്നു

ടോക്കിയോ: ജപ്പാന്‍ വീണ്ടും തിമിംഗല വേട്ടയ്‌ക്കൊരുങ്ങുന്നു. ജൂലായ് മുതല്‍ വേട്ട പുനരാരംഭിക്കുമെന്നാണ് ജപ്പാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യാന്തര തലത്തില്‍ കടുത്ത എതിര്‍പ്പുകള്‍ നേരിടുമെന്ന് മാത്രമല്ല, തിമിംഗല സംരക്ഷണത്തിനു വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ വെയിലിംഗ് കമ്മീഷന്‍ (ഐഡബ്ല്യൂസി) പോലെയുള്ള സംഘടനകളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തേക്കും.

തിമിംഗലങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണ് 1986ല്‍ ഐഡബ്ല്യൂസി വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിരോധിച്ചത്. 1951 മുതല്‍ സംഘടനയില്‍ അംഗമായിരിക്കുന്ന ജപ്പാനില്‍ നിരോധനം വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്.
[IMG]
തിമിംഗല മാംസം ഭക്ഷിക്കുന്നത് ജപ്പാന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് അധികൃതര്‍ പറയുന്നത്. നിരോധനത്തിനു ശേഷം 'ശാസ്ത്രീയ പരീക്ഷണത്തിന്റെ' പേരില്‍ തിമിംഗലങ്ങളെ പിടികൂടുന്ന ജപ്പാന്‍ അതിന്റെ മാംസം വില്‍ക്കുന്നത് പതിവായിരുന്നു. ഇത് മറ്റു രാജ്യങ്ങളുടെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

തിമിംഗലവേട്ട പുനരാരംഭിക്കുന്ന സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഐഡബ്ല്യുസി അടക്കമുള്ള സംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയേക്കും. നൂറ്റാണ്ടുകളായി ജപ്പാന്റെ തീരദേശ മേഖലയില്‍ ഉള്ളവരുടെ പ്രധാന ഉപജീവനമാര്‍ഗമാണ് തിമിംഗലവേട്ട. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് തിമിംഗലം മാംസത്തിന്റെ പ്രധാന മാര്‍ഗമായത്. ഏതാനും കാലങ്ങളായി കുറഞ്ഞുവരികയായിരുന്നു. രാജ്യത്ത് മൊത്തം വില്‍ക്കുന്ന മാംസത്തിന്റെ 0.1% മാത്രമാണ് തിമിംഗലത്തില്‍ നിന്നുള്ളതെന്നാണ് ജപ്പാന്റെ അസാഹി ദിനപത്രം പറയുന്നു.



from mangalam.com http://bit.ly/2BIlSZy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages