ചുഴലിരോഗത്തിന് ചികിത്സയ്‌ക്കെത്തിയ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സര്‍ക്കാര്‍ ആശുപത്രിയിലെ തൂപ്പുകാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ചുഴലിരോഗത്തിന് ചികിത്സയ്‌ക്കെത്തിയ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സര്‍ക്കാര്‍ ആശുപത്രിയിലെ തൂപ്പുകാരന്‍ അറസ്റ്റില്‍

താനെ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൗമാരക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തൂപ്പുകാരന്‍ അറസ്റ്റില്‍. രോഗിയായ പെണ്‍കുട്ടിയെ കിടന്നിരുന്ന കട്ടലില്‍ കൈകള്‍ ബന്ദിച്ച ശേഷമാണ് തൂപ്പുകാരന്‍ പീഡിപ്പിച്ചത്.

താനെയിലെ കല്‍വയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതി ദിനേഷ് കോലിയെ പോലീസ് അറസ്റ്റു ചെയ്തു.

ചുഴലിരോഗത്തെ തുടര്‍ന്നാണ് 14കാരിയെ ഈ മാസം 19ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്ലൂക്കോസും മരുന്നും നല്‍കുന്നതിന് പെണ്‍കുട്ടിയുടെ ഒരു കൈ കട്ടിലിനോട് ചേര്‍ത്ത് കെട്ടിവച്ചിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി പെണ്‍കുട്ടിയുടെ സമീപമെത്തിയ തൂപ്പുകാരന്‍ അവളുടെ രണ്ടും കയ്യും കെട്ടിയിട്ടശേഷം ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഓടിക്കൂടിയവരാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.



from mangalam.com http://bit.ly/2SkN3AV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages