ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള മാസങ്ങളിൽ വിദേശയാത്രകൾ ഒന്നും നടത്തില്ലെന്ന് റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായാണ് വിദേശയാത്രകൾ ഒഴിവാക്കുന്നതെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ പ്രചാരണ പരിപാടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നതിനും ലക്ഷ്യംവെച്ചാണ് വിദേശ യാത്രകൾ ഒഴിവാക്കുന്നത്. വരുംമാസങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ട സുപ്രധാന അന്താരാഷ്ട്ര പരിപാടികളൊന്നും ഇല്ല എന്നതും മറ്റൊരു കാരണമാണ്. ഇക്കഴിഞ്ഞ വർഷം പ്രധാനമന്ത്രി നടത്തിയത് 14 വിദേശ സന്ദർശനങ്ങളാണ്. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നടത്തിയ സിങ്കപ്പൂർ യാത്ര, പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നടത്തിയ മാൽദീപ് യാത്ര, ജി20 ഉച്ചകോടിക്കായി നടത്തിയ അർജന്റീന സന്ദർശനം എന്നിവയാണ് നവംബർ മാസത്തിൽ മോദി നടത്തിയ വിദേശയാത്രകൾ. ഒക്ടോബറിൽ ജപ്പാനും മോദി സർന്ദർശിച്ചിരുന്നു. അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ പേരിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പലപ്പോഴും വിമർശനങ്ങൾഉന്നയിച്ചിരുന്നു. Content Highlights:Narendra Modi, foreign visit, Parliament Election
from mathrubhumi.latestnews.rssfeed http://bit.ly/2BEbEtf
via
IFTTT
No comments:
Post a Comment