ഫേസ്ബുക്കിലൂടെ സൗഹൃദവും ഒടുവില്‍ കെണിയില്‍ പെടുത്തി ലൈംഗികതയും ; നാടകീയമായി 60 കാരന്റെ കയ്യില്‍നിന്നും പണം തട്ടിയ ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ സഹായിയും കൂട്ടാളികളും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ഫേസ്ബുക്കിലൂടെ സൗഹൃദവും ഒടുവില്‍ കെണിയില്‍ പെടുത്തി ലൈംഗികതയും ; നാടകീയമായി 60 കാരന്റെ കയ്യില്‍നിന്നും പണം തട്ടിയ ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ സഹായിയും കൂട്ടാളികളും അറസ്റ്റില്‍

ആലുവ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികതയ്ക്ക് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ കാട്ടി അറുപതുകാരനില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ച ബ്യൂട്ടീഷ്യന്റെ സഹായികള്‍ അറസ്റ്റില്‍. തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന റിയ എന്ന യുവതിയുടെ സഹായി പൊമേറോ എന്ന 29 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ആലുവ സ്വദേശിയായ വൃദ്ധനെയാണ് റിയയും സംഘവും കുടുക്കിയത്. ഒളിവിലായ റിയയ്ക്കും മറ്റു കൂട്ടാളികള്‍ക്കുമായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

ആലുവ അശോകപുരം സ്വദേശിയായ പ്രവാസിയില്‍ നിന്നുമാണ് ഇരിങ്ങാലക്കുടക്കാരിയായ റിയ പണം തട്ടാന്‍ ശ്രമിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പിന്നീട് ഇയാളുമായി സൗഹൃദം ഉണ്ടാക്കിയ റിയ ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നായിരുന്നു 67 കാരനായ കാമുകനെ റിയ വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് നെടുമ്പാശ്ശേരിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക വിളിച്ചു വരുത്തുകയും അവിടെ വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും രഹസ്യമായി ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പിന്നീട് ദൃശ്യങ്ങള്‍ കാട്ടി അത് സോഷ്യല്‍മീഡിയ വഴി പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. ആദ്യം 5000 രൂപയാണ് തട്ടിയത്. അതിന് ശേഷം 12,000 രൂപ കൂടി വാങ്ങി. പിന്നെയും പണം ചോദിച്ച് ശല്യപ്പെടുത്തുകയും രണ്ടു ലക്ഷം കൂടി ആവശ്യപ്പെടുകയും ചെയ്തതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നിര്‍ദേശിച്ചത് അനുസിരിച്ച് പണം നല്‍കാമെന്ന് വിളിച്ചു പറഞ്ഞ പ്രവാസി ആലുവയിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ പണം വാങ്ങാന്‍ യുവതി അയച്ചത് തന്റെ സഹായികളെയായിരുന്നു. ആലുവ സീനത്ത് ജംഗ്ഷനില്‍ എത്തിയ സംഘാംഗം പൊമേറോ പോലീസിന്റെ വലയില്‍ അകപ്പെടുകയായിരുന്നു.

സംഭവത്തില്‍ റിയയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡില്‍ ഭര്‍ത്താവിനൊപ്പമാണ് ഇവരെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ പൊമേറോ സ്ഥലത്തെ പലിശക്കാരനാണെന്ന് വിവരമുണ്ട്. ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനായി ഇയാളില്‍ നിന്നും റിയ നേരത്തേ രണ്ടരലക്ഷം കടം വാങ്ങിയിരുന്നു. ഈ പണം കൊടുക്കാന്‍ വേണ്ടിയാണ് പ്രവാസിയെ റിയ കുടുക്കിയത്. ഇയാളില്‍ നിന്നും പണം വാങ്ങിയെടുത്തുകൊള്ളാനാണ് റിയ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം വാങ്ങാനെത്തിയ പൊമേറോ പിടിയിലാകുകയായിരുന്നു.

സിനിമാമേഖലയുമായി നല്ല ബന്ധമുള്ളയാളാണ് പൊമേറോ. സിനിമയിലെ അനേകം ആള്‍ക്കാര്‍ക്കൊപ്പമുള്ള സെല്‍ഫി ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തി. റിയയ്ക്കും പൊമേറോയ്ക്കും ഏതെങ്കിലും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.



from mangalam.com http://bit.ly/2rS91j9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages