ബ്യൂണസ് ഏരീസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ 1980കളില്‍ മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയെ മോചിപ്പിച്ചു. 32 വര്‍ഷത്തിനു ശേഷം ക്രിസ്മസ് നാളിലാണ് ഇവര്‍ കുടുംബത്തെ വീണ്ടും കാണുന്നത്. ഇവര്‍ക്ക് നിലവില്‍ 45 വയസ്സുണ്ട്. അര്‍ജന്റീന, ബൊളീവിയന്‍ പോലസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാന്‍ കഴിഞ്ഞത്.
ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് ഈ വര്‍ഷം ആദ്യമാണ് പോലീസിന് വിവരം ലഭിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഈ മാസം ആദ്യമാണ് പോലീസ് ഇവരെ മോചിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവരെ മാര്‍ ഡെല്‍ പ്ലാറ്റയിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്.
from mangalam.com http://bit.ly/2LyJkNy
via IFTTT
No comments:
Post a Comment