കോഴിക്കോട്:ആശയപരമായി യോജിച്ചു പ്രവർത്തിക്കാൻ സാധിക്കുന്ന സംവിധാനത്തിലേക്ക് തിരിച്ചുവന്നതിൽ സന്തോഷമുണ്ടെന്ന് എൽ ജെ ഡി നേതാവ് എം പി വീരേന്ദ്ര കുമാർ എം പി. എൽ ജെ ഡിയെയും മറ്റു മൂന്നുപാർട്ടികളെയും എൽ ഡി എഫിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്റെ പ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു വീരേന്ദ്രകുമാർ. വിശാല ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്നത് ബൗദ്ധികമായി തകർക്കുന്ന അടിയന്തരാവസ്ഥയാണ്. പരസ്പരം സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എൽ ജെ ഡി, കേരളാ കോൺഗ്രസ് (ബി), ജനാധിപത്യ കേരളാ കോൺഗ്രസ്, ഐ എൻ എൽ എന്നീ പാർട്ടികളെയാണ് ഇടതുമുന്നണിയിലെടുത്തത്. content highlights:mp veerendrakumar mp on LDFs decision to include LJD in front
from mathrubhumi.latestnews.rssfeed http://bit.ly/2EOvzcm
via
IFTTT
No comments:
Post a Comment