ന്യൂഡൽഹി: യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായപരിധി കുറച്ചേക്കുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം അറിയിച്ചത്. ഊഹാപോഹങ്ങൾ തള്ളിക്കളയണമെന്നും സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രായപരിധിയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമില്ലെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി. നേരത്തെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 2022-23ഓടെ സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി 27 ആയി കുറയ്ക്കണമെന്ന ശുപാർശയുള്ളതായി വാർത്തകൾ വന്നിരുന്നു. നിലവിൽ ജനറൽ വിഭാഗത്തിന് 32ഉം, ഒ.ബി.സിക്ക് 35ഉം, എസ്.സി എസ്.ടി വിഭാഗങ്ങൾക്ക് 37ഉം വയസാണ് സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. Content Highlight:No move to alter age limit for UPSC examination: Minister
from mathrubhumi.latestnews.rssfeed http://bit.ly/2VdgJl9
via
IFTTT
No comments:
Post a Comment