കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പോലീസ് ഓഫീസര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. റൊണില്‍ സിംഗ് (33) ആണ് മരിച്ചത്. ക്രിസ്മസ് രാവിലെ പുലര്‍ച്ചെ ഒരുമണിയോടെ ഓവര്‍ടൈം ഡ്യൂട്ടിയില്‍ ആയിരിക്കേയാണ് റൊണിലിനു നേര്‍ക്ക് ആക്രമണമുണ്ടായത്.
ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ ആയിരുന്നു റൊണില്‍. വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെയായിരുന്ന വെടിവയ്പ്. കൊലയാളി എന്നു സംശയിക്കുന്നയാളുടെയും അയാള്‍ എത്തിയ വാഹനത്തിന്റെയും സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
റൊണില്‍ ഭാര്യ അനാമികയ്ക്കും അഞ്ചുമാസം പ്രായമുള്ള മകനുമൊപ്പമാണ് യു.എസില്‍ താമസിച്ചിരുന്നത്. കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിച്ചശേഷമാണ് റൊണില്‍ ഡ്യൂട്ടിക്ക് എത്തിയത്.
[IMG]
ഏഴു വര്‍ഷം മുന്‍പാണ് റൊണില്‍ ന്യൂമാന്‍ പോലീസ് വിഭാഗത്തില്‍ സേവനം ആരംഭിച്ചത്. ഫിജിയില്‍ നിന്നാണ് റൊണിലും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയതെന്നും റിപ്പോര്‍ട്ടുണ്ട്.
റൊണില്‍ സിംഗിനോടുള്ള ആദരസൂചകമായി യു.എസ് ദേശീയ പതാക കാലിഫോര്‍ണി ഗവര്‍ണറുടെ ഓഫീസില്‍ താഴ്ത്തികെട്ടി.
from mangalam.com http://bit.ly/2AdZcR2
via IFTTT
No comments:
Post a Comment