എഴുത്തും വായനയും അറിയില്ല, സത്യപ്രതിജ്ഞയില്‍ കുഴങ്ങി മന്ത്രി; രക്ഷകയായി ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

എഴുത്തും വായനയും അറിയില്ല, സത്യപ്രതിജ്ഞയില്‍ കുഴങ്ങി മന്ത്രി; രക്ഷകയായി ഗവര്‍ണര്‍

ഛത്തീസ്ഗഡ്: സത്യപ്രതിജ്ഞാ ചടങ്ങില്‍ സത്യവാചകം ചൊല്ലാന്‍ ആകാതെ കുഴഞ്ഞ് മന്ത്രി. ഛത്തീസ്ഗഢില്‍ ഭൂപേള്‍ ഭാഗലിന്റെ നേതൃത്വത്തില്‍ ആദ്യ ക്യാബ്‌നറ്റ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് വിപുലീകരിച്ചിരുന്നു. ഇതില്‍ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്നും കവാസി ലഖ്‌യ്ക്കാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടായത്. എഴുത്തും വായനയും അറിയാത്ത ലഖ്മയെ സഹായിക്കാന്‍ ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു.

സത്യവാചകത്തില്‍ ആദ്യവാചകം ചൊല്ലിക്കൊടുത്ത ശേഷം ബാക്കി വായിക്കാനാകാതെ നിന്ന ലഖ്മയക്ക് ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ച് നല്‍കുകയായിരുന്നു. ഇതേറ്റുപറഞ്ഞ് എംഎല്‍എ ലഖ്മ മന്ത്രിയായി അധികാരത്തില്‍ എത്തുകയും ചെയ്തു.

''താന്‍ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത് സ്‌കൂളിലൊന്നും പോയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ് മത്സരിക്കാന്‍ ടിക്കറ്റ് തന്നത് ജീവിതത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരന്‍ ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വയ്ക്കാനാകു''മെന്നും അദ്ദേഹം പറഞ്ഞു.

താന്‍ 20 വര്‍ഷക്കാലമായി എംഎല്‍എ സ്ഥാനത്തുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും അഴിമതിയാരോപണം ഉയര്‍ന്നിട്ടില്ലെന്നും ലഖ്മ പറഞ്ഞു.



from mangalam.com http://bit.ly/2Sn27Ou
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages