കോയമ്പത്തൂര്‍: 13കാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ പെണ്‍കുട്ടിയുടെ മൂത്ത സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. 13കാരിയായ പെണ്‍കുട്ടിയെ മൂത്ത സഹോദരനായ 18കാരനാണ് ബലാത്സംഗം ചെയ്തത്. പലപ്രാവശ്യം പ്രതി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന് പോലീസ് പറയുന്നു. സംഭവം പുറത്ത് പറയുന്നതില്‍ നിന്നും മാതാപിതാക്കളും കുട്ടിയെ തടഞ്ഞിരുന്നു.
ഒരു കോര്‍പറേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്നും ബലാത്സംഗത്തിനിരയായെന്നുമുള്ള വിവരം അറിയുന്നത്. ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ശിശു ക്ഷേമ വിഭാഗം പ്രശ്‌നത്തില്‍ ഇടപെട്ടു. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സിറ്റിയിലെ പോളി ടെക്‌നിക്ക് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രതി. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
from mangalam.com http://bit.ly/2SnWcZs
via IFTTT
No comments:
Post a Comment