കൊച്ചി: നാവികസേന ആസ്ഥാനത്ത് വന്‍ അപകടം. നാവികസേനയുടെ ഹെലികോപ്ടര്‍ ഹാങ്ങറിന്റെ വാതിലുകള്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു. ഇന്നു രാവിലെ 10:30 ഓടെയായിരുന്നു അപകടം. രണ്ട്ചീഫ് പെറ്റി ഓഫീസര്‍മാര്‍ മരിച്ചത്. ഇവര്‍ മലയാളികള്‍ അല്ലെന്ന് സൂചനയുണ്ട്. മൃതദേഹങ്ങള്‍ നേവി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാതിലുകള്‍ തകര്‍ന്നുവീണ് രണ്ട് നാവികര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും നാവികതാവളത്തിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവര്‍ മരണമടഞ്ഞുവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച നാവികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ വീട്ടുകാരെ അറിയിച്ചശേഷമായിരിക്കും വിവരം പുറത്തുവിടുക.
നാവികസേനയുടെ ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിന്റെ വാതില്‍ ആണ് അടര്‍ന്നുവീണത്. ഹാംഗറിന്റെ ' കൂറ്റന്‍ ഇരുമ്പുവാതില്‍ ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തെന്നി നീങ്ങുന്ന ഇരുമ്പു വാതിലാണ് അടര്‍ന്നു വീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ഹാംഗറില്‍ നാവിക സേനയുടെ ഹെലികോപ്ടറുകളാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ പുറത്തേക്കിറക്കുന്നതിനും മറ്റുമായി നിരവധി ഇരുമ്പു വാതിലുകളുണ്ട്. ഇതിലൊന്നാണ് മറിഞ്ഞു വീണത്. 6 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ളതാണ് വാതില്‍.
തലയ്ക്കും ദേഹത്തു പരുക്കുപറ്റിയാണ് മരണം. വാതിലിനടിയില്‍പ്പെട്ട് ഇരുവരും ചതഞ്ഞു മരിക്കുകയായിരുന്നു. മരിച്ച നാവികര്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങളെപ്പോലും നിലവില്‍ വിവരം അറിയിച്ചിട്ടില്ല.
സംഭവ സമയത്ത്പത്തോളം ഹെലികോപ്ടറുകള്‍ ഹാംഗറില്‍ ഉണ്ടായിരുന്നു. അപകടകാരണത്തെ കുറിച്ച് നേവി അന്വേഷണം നടത്തും.
from mangalam.com http://bit.ly/2AfrquM
via IFTTT
No comments:
Post a Comment