പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനമില്ല: പിഎസ്‌സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനമില്ല: പിഎസ്‌സി പറയുന്ന ശമ്പളം നല്‍കാനാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: പുതിയതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. നിയമന ശുപാര്‍ശ അയച്ച എല്ലാവര്‍ക്കും സ്ഥിരനിയമനം നല്‍കാനാകില്ല. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരേയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എംഡി വ്യക്തമാക്കി.

അതേസമയം പി.എസ്.സി പറയുന്ന ശമ്പളം ഇവര്‍ക്ക് നല്‍കാനാകില്ലെന്നും, പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചയ്ക്കകം പുര്‍ത്തിയാക്കുമെന്നും എംഡി പറഞ്ഞു. സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാര്‍ത്ഥത എന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തല്‍. അതുവരെ ഒരു വര്‍ഷം എം പാനല്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളമാണ് ഇവര്‍ക്കും നല്‍കുകയെന്നും തച്ചങ്കരി വ്യക്തമാക്കി.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി വലിയ പ്രതിസന്ധിയെയാണ് നേരിട്ടതെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കലക്ഷനില്‍ കുറവ് വന്നിട്ടില്ല. ബസുകള്‍ വെട്ടിക്കുറച്ചുവെങ്കിലും മുന്‍ ദിവസങ്ങളില്‍ ലഭിച്ചിരുന്ന കലക്ഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ധന ചെലവ് 17 ലക്ഷം രൂപയോളം കുറഞ്ഞത് വരുമാനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ 950 ബസ് സര്‍വീസ് വെട്ടിക്കുറച്ചുവെങ്കിലും ഇന്ന് അത് 330 ആയി കുറഞ്ഞിട്ടുണ്ട്. സര്‍വീസ് ശാസ്ത്രീയമായി പരിഷ്‌കരിച്ചാണ് നഷ്ടം കുറച്ചത്.

പി.എസ്.സി വഴി നിയമനം ലഭിച്ചവരെ നാളെ വിളിച്ചുചേര്‍ക്കും. രേഖകള്‍ പരിശോധിച്ച് അവരെ അതാത് ഡിപ്പോകളിലേക്ക് അയക്കും. അതാത് ഡിപ്പോകളിലായിരിക്കും പ്രത്യേക പരിശീലകരെ ഉപയോഗിച്ച് പരിശീലിപ്പിക്കുക. ഒരാഴ്ച കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി കണ്ടക്ടര്‍ പരീക്ഷയ്ക്ക് ഇരുത്തും. പരീക്ഷ പാസായാല്‍ ജോലിക്ക് കയറ്റും. ടിക്കറ്റ് നല്‍കുന്നതിനുള്ള പരിശീലനവും നല്‍കും. പിന്നീടുള്ള രണ്ടു ദിവസം കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിശീലനത്തിന് അയക്കും. വരും ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് പരിശീലന പരിപാടി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിന്റെ വേദനയുണ്ടെങ്കിലും യാത്രക്കാരുടെ പ്രശ്‌നം മനസ്സിലാക്കി ജോലിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും എം.ഡി പറഞ്ഞു.



from mangalam.com https://ift.tt/2UV5uxN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages