പെരുന്ന : വനിതാ മതിലിന്റെ പേരില്‍ എന്‍.എസ്.എസിനെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായാണ് ജനറല്‍ സെക്രട്ടറി എത്തിയിരിക്കുന്നത്. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ് എന്ന കോടിയേരിയുടെ പരാമര്‍ശം അജ്ഞത മൂലമാണെന്നും ആനുകാലിക സാഹചര്യത്തില്‍ ഉണ്ടായ നിരാശയാണ് കോടിയേരിക്കെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
പണ്ട് അനഭിമതനായ മന്നത്ത് പത്മനാഭന്‍ ഇന്നെങ്ങനെയാണ് പാര്‍ട്ടിക്ക് നവോത്ഥാന നായകനായതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. സിപിഎമ്മിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ തങ്ങള്‍ക്ക് സംഭവിച്ച വീഴ്ച മനസിലാക്കി തിരുത്തണമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
from mangalam.com https://ift.tt/2S9rao5
via IFTTT
No comments:
Post a Comment