ന്യൂഡൽഹി : ശബരിമല ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമ്ര്രന്തി പൊൻ രാധാകൃഷ്ണൻ ലോകസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ശബരിമല ദർശനത്തിന് എത്തിയപ്പോൾ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ക്രമസമാധാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നു ചോദിച്ച് ലോകസഭാംഗമായ തന്നെ അപമാനിച്ചുവെച്ചും നോട്ടീസിൽ പൊൻ രാധാകൃഷ്ണൻ പറയുന്നു.
സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യതീഷ്ചന്ദ്ര വ്യക്തമായ മറുപടി നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചു.
ശബരിമല ദർശനത്തിനായി നവംബർ 21 ന് എത്തിയപ്പോഴായിരുന്നു നിലയ്ക്കലിൽ സുരക്ഷാ ചുമതല ഉണ്ടായിരുന്ന എസ്.പി യതീഷ്ചന്ദ്രയും കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനും തമ്മിൽ തർക്കം ഉണ്ടായത്. സ്വകാര്യവാഹനങ്ങൾ എന്തുകൊണ്ട് കടത്തിവിടുന്നില്ലെന്ന മന്ത്രിയുടെ ചോദ്യത്തിന് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിതആം മന്ത്രി ഏറ്റെടുക്കുമോ എന്ന് യതീഷ് ചന്ദ്ര ചോദിച്ചതാണ് വിവാദമായത്.
from mangalam.com https://ift.tt/2rHkSQU
via IFTTT
No comments:
Post a Comment