ഡെറാഡൂണ്‍: ഭാര്യ വഞ്ചിച്ചുവെന്ന സംശയത്തില്‍ ഭര്‍ത്താവ് അവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം ജാഖനിലാണ് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്നും കുറച്ചുമാസമായി ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ഫ്‌ളാറ്റിലേക്ക് കയറിപോയ ദമ്പതികള്‍ പിന്നീട് പുറത്തുവന്നില്ല. രാത്രി 8.30ഓടെ സഹോദരന്‍ ഫ്‌ളാറ്റില്‍ എത്തി ബെല്‍ അടിച്ചുവെങ്കിലും പ്രതികരണമെന്നും ലഭിച്ചില്ല. പല തവണ വിളിച്ചുവെങ്കിലും വാതില്‍ തുറന്നില്ല. ഇതേതുടര്‍ന്നാണ് ഇയാള്‍ പോലീസിനെ വിവവരം അറിയിച്ചത്. പോലീസ് എത്തിയ ഫ്‌ളാറ്റിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോള്‍ ദമ്പതികള്‍ മരിച്ചനിലയിലായിരുന്നു.
യുവതിയുടെ മൃതദേഹം തറയിലും യുവാവിനെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ അസ്വഭാവികമായില ഒരു അടയാളം പോലും ഇല്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാലെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/2LsAII0
via IFTTT
No comments:
Post a Comment