ഓസ്‌ട്രേലിയയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ രക്ഷിക്കുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ഓസ്‌ട്രേലിയയില്‍ ഒഴുക്കില്‍പെട്ട കുടുംബത്തെ രക്ഷിക്കുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ രണ്ട് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മൂണി ബീച്ചില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒഴുക്കില്‍പെട്ട കുടുംബത്തിലെ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അപകടം. കാണാതായ യുവാവിനായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്.

തെലങ്കാന സ്വദേശികളായ മൂന്നു യുവാക്കളും ഒരേ കുടുംബത്തില്‍പെട്ടവരാണ്. കുട്ടികളെ രക്ഷാസേനയാണ് കരക്കെത്തിച്ചത്. ഇവരെ കോഫ്‌സ് ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുള്‍ ജുനൈദി (28)നെയാണ് കാണാതായിരിക്കുന്നത്. ഭര്‍തൃപിതാവ് മുഹമ്മദ് ഗൗസ് ഉദ്ദിനും അവരുടെ മക്കളായ ഈസ, റംസ, മുഹമ്മദ് അഖിബ്, ബന്ധു ഹാറത്ത് എന്നിവര്‍ക്കാുമൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു ജുനൈദെന്ന് സഹോദരി നസ്‌റീന്‍ പറഞ്ഞു. ബീച്ചില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ തിരയില്‍പെട്ടത്. ഇവരെ രക്ഷിക്കാന്‍ റാഹത്തിനും ഭര്‍തൃപിതാവിനുമൊപ്പം വെള്ളത്തില്‍ ചാടിയ ജുനൈദിനെ കാണാതാവുകയായിരുന്നു. റാഹത്തിന്റെയും മുഹമ്മദിന്റെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.



from mangalam.com https://ift.tt/2S9w8RL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages