റൊമാനിയിൻ-കനേഡിയൻ ഗായികയും ഗാനരചയിതാവുമായ അൻസാ പോപിന്റെ മൃതദേഹം ഡാന്യൂബ് നദിയിൽ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച്ചയായിരുന്നു ഇവരുടെ മൃതദേഹം ഡാന്യൂബ് നദിയിൽ നിന്നു കണ്ടെത്തിയത്. അൻസയെ കാണാനില്ലെന്ന സഹോദരിയുടെ പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മുങ്ങൽ വിദഗ്ധർ നദിയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അൻസയുടെ കുടുംബക്കാർ എല്ലാവരും ഒരുമിച്ചുകൂടിയപ്പോൾ അൻസാ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് സഹോദരി പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡാന്യൂബ് നദിയിൽ നിന്ന് അൻസയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏഴാം വയസിലാണ് അൻസയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്. ഇവരുടെ കുട്ടിക്കാലത്ത് കുടുംബം രാഷ്ട്രീയ അഭയാർത്ഥികളായി റൊമാനിയയിൽ നിന്ന് കാനഡയിലേയ്ക്ക് കുടിയേറുകയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചതിനു ശേഷം 1993 ഇവർ തിരികെ റൊമാനിയയിൽ എത്തി. എന്നാൽ വൈകാതെ അൻസാ കാനഡയ്ക്ക് തിരികെ പോകാൻ തീരുമാനിക്കുകയായിരുന്നു. 2008 ലായിരുന്നു അൻസ ആൽബങ്ങൾക്കു വേണ്ടി വരികൾ എഴുതാൻ തുടങ്ങിയത്. 2015 ൽ അവർ തനിച്ചു പാടിയ ആദ്യത്തെ ആൽബം പുറത്തിറക്കി. ഈ വർഷം ആദ്യം അൻസാ തനിക്കു ഒരു പെൺപങ്കാളിയുണ്ടെന്ന് വെളിപ്പെടുത്തിരുന്നതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഗായികയുടെ മരണത്തിൽ ദൂരുഹതയുണ്ടെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. Content Highlights:Singer Anca Pop dies aged 34 after her car plunges into the Danube River in southwestern Romania
from mathrubhumi.latestnews.rssfeed https://ift.tt/2UWWEzm
via
IFTTT
No comments:
Post a Comment