കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കമ്പനി വികസനത്തിനുമായിപുതിയ ഓഫീസ് കോംപ്ലക്സ് പണിയാനൊരുങ്ങി ഗൂഗിൾ. നിലവിൽ കമ്പനി ആസ്ഥാനം നിൽക്കുന്ന സിലിക്കൺ വാലിയ്ക്ക് പുറത്ത് പുതിയ കെട്ടിടം നിർമിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ന്യൂയോർക്കിലാണ് ഗൂഗിൾ പുതിയ കെട്ടിടം വരുന്നത്. ആപ്പിൾ, അഡോബി, സാംസങ് ഉൾപ്പടെയുള്ള മുൻനിര സാങ്കേതിക സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളും സ്റ്റാൻഫഡ് സർവകലാശാല ഉൾപ്പടെയുള്ള നിരവധി പ്രമുഖ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന വടക്കൻ കാലിഫോർണിയയിലെ തിരക്കേറിയ തീരദേശമാണ് സിലിക്കൺവാലി. അക്കാരണം കൊണ്ടുതന്നെ സിലിക്കൺ വാലിയിൽ ജനസംഖ്യ കൂടുകയും അതിനൊപ്പം തന്നെ ചിലവ് വർധിക്കുകയും ചെയ്യുന്നത് കമ്പനികൾക്കും സിലിക്കൺ വാലിയിലെത്തുന്ന ആളുകൾക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണത്താലാണ് അമേരിക്കയിൽ തന്നെ ചിലവ് കുറഞ്ഞതും മികച്ചതുമായ മറ്റൊരിടം കണ്ടെത്താൻ തീരുമാനിക്കുന്നത്. മുൻനിര കമ്പനികളെല്ലാം ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഇടമാണ് ന്യൂയോർക്ക്. വിദ്യാസമ്പന്നരും സാങ്കേതിക വിദഗ്ദരുമായ നിരവധിയാളുകൾ ഇവിടെയുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയ്സ്ബുക്കിന് ന്യൂയോർക്കിൽ 2000 ജീവനക്കാരാണുള്ളത്. 20 വർഷങ്ങൾക്ക് മുമ്പ് ഗൂഗിൾ ന്യൂയോർക്കിൽ ആദ്യമായി ഓഫീസ് ആരംഭിച്ച ഗൂഗിളിന് അവിടെ 7000 ജീവനക്കാരുണ്ട്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ ഇപ്പോൾ കൂടുതൽ സ്ഥലം വാടകയ്ക്കെടുക്കാനുള്ള ശ്രമം ഗൂഗിൾ നടത്തുന്നുണ്ട്. ന്യൂയോർക്കിൽ ഹുഡ്സൺ നദീ തീരത്തായി 17 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ പുതിയ കോംപ്ലക്സ് നിർമിക്കാനാണ് കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂഗിൾ ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോറട്ട് പറഞ്ഞു. എല്ലാവരും സിലിക്കൺ വാലിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് അതിശകരമായ കാര്യം. അതിനാൽ രാജ്യത്തുടനീളം മികച്ച കേന്ദ്രങ്ങൾ കെട്ടിപ്പടുക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് തങ്ങളെന്നും പോറട്ട് പറഞ്ഞു. 2020 ൽ തന്നെ പുതിയ കാമ്പസിലേക്ക് മാറാൻ സാധിക്കുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. വരുന്ന പത്ത് വർഷക്കാലത്തിനുള്ളിൽ ന്യൂയോർക്കിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശേഷി കമ്പനിയ്ക്കുണ്ടെന്നും പോറട്ട് പറഞ്ഞു. ആമസോണും ന്യൂയോർക്കിനെയാണ് പുതിയ ഓഫീസ് കെട്ടിട നിർമാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ന്യൂയോർക്കിലെ ലോങ് ഐലൻഡ് സിറ്റിയിലാണ് ആമസോണിന്റെ പുതിയ കെട്ടിടം വരുന്നത്. ഇതുവഴി 25000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ആമസോണിന്റെ പദ്ധതി. മൈക്രോസോഫ്റ്റും, സമാനമായ വികസന പ്രവർത്തനങ്ങളിലാണ്. വാഷിങ്ടണിലെ റെഡ്മണ്ടിൽ പ്രവർത്തിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി 8000 ജീവനക്കാരെ കൂടി ഉൾക്കൊള്ളിക്കാൻ മൈക്രോസോഫ്റ്റ് സൗകര്യമൊരുക്കിവരികയാണ്. കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ടെക്സാസിലെ ഓസ്റ്റിനിലാണ് പുതിയ കോംപ്ലക്സ് നിർമിക്കുന്നത്. Content Highlights:Google to expand in New York beyong silicon valley
from mathrubhumi.latestnews.rssfeed https://ift.tt/2EwBx19
via
IFTTT
No comments:
Post a Comment