അനിശ്ചിതത്വം നീങ്ങി; ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

അനിശ്ചിതത്വം നീങ്ങി; ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു

കൊളംബോ: രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്തിനൊടുവിൽ റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പത്താമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തെ പുറത്താക്കി മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഒക്ടോബറിലാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. വിക്രമസിംഗയെ ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തിക്കില്ല എന്ന് വ്യക്തമാക്കിയ സിരിസേനയ്ക്ക് തന്റെ കടുപിടിത്തം ഉപേക്ഷിക്കേണ്ടി വന്നത് ശ്രീലങ്കൻ രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവായി. പലതവണ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതിനെ തുടർന്ന് രാജപക്സെയ്ക്ക് അധികാരത്തിൽ തുടരാനാവില്ലെന്ന് ശ്രീലങ്കൻ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസംബർ 15 ന് അദ്ദേഹം രാജി വെച്ചു. സാമ്പത്തികമായി തികച്ചും അരക്ഷിതമായ അവസ്ഥയിലാണ് ഇപ്പോൾ രാജ്യം. അധികാരത്തിലേറിയ ഉടൻ തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും വിക്രമസിംഗെ നന്ദി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ശ്രദ്ധചെലുത്തുമെന്നും ശ്രീലങ്കയെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Today marks a victory not for myself or for the UNP. It is a victory for Sri Lanka's democratic institutions and the sovereignty of our citizens. I thank everyone who stood firm in defending the constitution and ensuring the triumph of democracy. — Ranil Wickremesinghe (@RW_UNP) 16 December 2018 Content Highlights: Sri Lanka: PM Wickremesinghe reinstated after weeks of crisis, Maithripala Sirisena


from mathrubhumi.latestnews.rssfeed https://ift.tt/2A3Vd9D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages