നോം പെൻ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്നയച്ച കണ്ടെയ്നറിൽ ഒളിപ്പിച്ച് കടത്തിയ 3.2 ടൺ ആനക്കൊമ്പ് പിടിച്ചെടുത്തതായി കംബോഡിയ കസ്റ്റംസ് അറിയിച്ചു. കംബോഡിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്നും അധികൃതർ പറയുന്നു. യു.എസ് എംബസിയിൽനിന്ന് കിട്ടിയ സൂചന പ്രകാരം നോം പെന്നിലെ സ്വകാര്യ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് 1026 ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഉപേക്ഷിച്ച നിലയിലായിരുന്ന കണ്ടെയ്നറിനുള്ളിൽ മാർബിളിനൊപ്പമാണ് ആനക്കൊമ്പുകൾ ഉണ്ടായിരുന്നത്. മൊസാംബിക്കിൽ നിന്നയച്ച കണ്ടെയ്നർ കഴിഞ്ഞ വർഷമാണ് നോം പെന്നിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കണ്ടെയ്നർ ഏറ്റെടുക്കാൻ അവകാശികളാരും എത്താതിരുന്നതിനെ തുടർന്നാണ് കണ്ടെയ്നർ ഉപേക്ഷിച്ചത്. കംബോഡിയ വഴി മറ്റ് രാജ്യങ്ങളിലേക്ക് കടത്താനാണോ ആനക്കൊമ്പ് നോം പെന്നിലെത്തിച്ചതെന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ചൈനയിലും വിയറ്റ്നാമിലും ആവശ്യക്കാർ ഉള്ളതിനാൽ കംബോഡിയ വഴി ഇത്തരം നിയമവിരുദ്ധ കള്ളക്കടത്തുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. തായ്ലാൻഡിൽ വന്യജീവി സംരക്ഷണ നിയമം കർക്കശമാക്കിയതും കംബോഡിയ വഴിയുള്ള കള്ളക്കടത്ത് കൂടാനിടയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. Content Highlight:Cambodia Seizes Three-Tonne Haul of African Ivory
from mathrubhumi.latestnews.rssfeed https://ift.tt/2S6oJCO
via
IFTTT
No comments:
Post a Comment