തൃശ്ശൂര്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കോണഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വനിതാ മതില്‍ എന്തിനെന്നു പോലും വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനായിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പിണറായിക്ക് കഴിയുന്നില്ല. ഈ സര്‍ക്കാര്‍ വന്നശേഷം ഉണ്ടായ മാനഭംഗ, പീഡനക്കേസകുളിലെല്ലാം ഡിവൈഎഫ്‌ഐക്കാരനോ, സിപിഎമ്മുമായി ബന്ധമുള്ളവരോ ആയ ഒരാളെങ്കിലും പ്രതിയായിട്ടുണ്ട്. പാലക്കാട് പീെഎഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും മുല്ലപ്പള്ളി ചോദ്യമുയര്‍ത്തി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുന:സംഘടന ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
from mangalam.com https://ift.tt/2PGeNxQ
via IFTTT
No comments:
Post a Comment