ലക്സംബർഗ് സിറ്റി:പൊതുഗതാഗതം പൂർണമായും സൗജന്യമാക്കുന്ന ലോകത്തെ ആദ്യ രാജ്യമാകാൻ ലക്സംബർഗ് ഒരുങ്ങുന്നു.അടുത്ത വേനൽമുതൽ ട്രെയിൻ, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്സംബർഗിലെ ജനങ്ങൾക്ക് സൗജ്യമായി ഉപയോഗപ്പെടുത്താം. ദിവസങ്ങൾക്ക് മുമ്പ്അധികാരത്തിലേറിയ സാവിയർ ബെറ്റലിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വിപ്ലവകരമായ ഈ തീരുമാനം കൈക്കൊണ്ടത്. യൂറോപ്പിലെ ചെറുരാജ്യമായ ലക്സംബർഗിലെ രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ പുതിയ പരിഷ്കരണം. ഫ്രാൻസ്, ജർമനി, ബെൽജിയം എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലക്സംബർഗിലെ ആകെ ജനസംഖ്യ ആറ് ലക്ഷത്തോളമാണ്. അതേസമയം ദിവസവും രണ്ടു ലക്ഷത്തിലേറേ പേർ ജോലി ആവശ്യാർഥം അതിർത്തി രാജ്യങ്ങളിൽനിന്ന് ലക്സംബർഗിലേക്ക് വരുന്നുണ്ട്. ഗതാഗത പ്രശ്നം ഏറ്റവും രൂക്ഷം തലസ്ഥാനമായ ലക്സംബർഗ് സിറ്റിയിലാണ്. 1.10 ലക്ഷം ജനങ്ങൾ താമസിക്കുന്ന സിറ്റിയിലേക്ക് ദിവസവും ജോലിക്കായി നാല് ലക്ഷത്തോളം ജനങ്ങളെത്തുന്നുണ്ട്. രാജ്യത്തെ 1000 പേർക്ക് 662 കാറുകൾ എന്നതാണ് കണക്ക്. ചെറു രാജ്യത്ത് ഇത്രയേറെ സ്വകാര്യവാഹനങ്ങൾകൂടി ഒന്നിച്ച് നിരത്തിലിറങ്ങുന്നത് തടഞ്ഞ് പകരം സൗജന്യ പൊതുഗതാഗതംവഴി ഗതാഗതംസുഗമമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. Content Highlights;Luxembourg Becomes First Country in World to Make All Public Transport Free
from mathrubhumi.latestnews.rssfeed https://ift.tt/2Pq9wdB
via
IFTTT
No comments:
Post a Comment