മുംബൈ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,650 നിലവാരത്തിന് മുകളിലെത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണി കുതിച്ചത്. ധനകാര്യം, വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 361.12 പോയന്റ് നേട്ടത്തിൽ 35673.25 പോയന്റിലും നിഫ്റ്റി 92.50 പോയന്റ് നേട്ടത്തിൽ 10,693.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1077 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1458 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. കൊട്ടക് മഹീന്ദ്ര, അദാനി പോർട്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും സൺഫാർമ, കോൾ ഇന്ത്യ, എച്ച്സിഎൽ് ടെക്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. content highlight:sensex gains 361 pts
from mathrubhumi.latestnews.rssfeed https://ift.tt/2PrqND0
via
IFTTT
No comments:
Post a Comment