ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ഹസ്രത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ ഖബറിടത്തിനുള്ളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പുണെയിൽ നിന്നുള്ള ഒരു സംഘം നിയമവിദ്യാർഥിനികൾ സമർപ്പിച്ച പൊതുതാൽപര്യഹർജി ഡൽഹി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. നവംബർ 27 ന് ദർഗ സന്ദർശിക്കാനെത്തിയപ്പോൾ ആരാധനാസ്ഥലത്തിനു പുറത്ത് സ്ത്രീപ്രവേശനം അനുവദനീയമല്ല എന്ന നോട്ടീസ് പതിച്ചിരുന്നതായി ഹർജിയിൽ പറയുന്നു. ദർഗയ്ക്കുള്ളിൽ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും സ്ത്രീകൾക്കുള്ള നിയന്ത്രണം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇതിനാവശ്യമായ നിർദേശങ്ങൾ സർക്കാരുൾപ്പെടെ ബന്ധപ്പെട്ട അധികൃതർക്ക് നൽകണമെന്നും ഹർജിയിലുണ്ട്. നിസാമുദ്ദീൻ ദർഗ പൊതുസ്ഥലമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന ലിംഗസമത്വം ദർഗയിലേക്കുള്ള സ്ത്രീപ്രവേശനത്തിൽ ഉറപ്പു നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഡൽഹി പോലീസിന് ഈ വിഷയത്തിൽ പരാതി നൽകിയതായും പോലീസ് അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകനായ കമലേഷ് കുമാർ മിശ്ര ആരോപിച്ചു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെക്കുറിച്ചും സ്ത്രീപ്രവേശത്തിന് നിയന്ത്രണമുള്ള അലി ഷരീഫ് ദർഗ,ഹാജി അലി ദർഗ എന്നിവയെ കുറിച്ചും ഹർജിയിൽ പരാമർശനമുണ്ട്. Content Highlights: Plea in Delhi HC seeks entry of women in Nizamuddin Dargah, New Delhi
from mathrubhumi.latestnews.rssfeed https://ift.tt/2rrBSdW
via
IFTTT
No comments:
Post a Comment