ശക്തികാന്ത ദാസിന്റെ വിദ്യാഭ്യാസ യോഗ്യത 'ചരിത്രത്തില്‍': ആര്‍ബിഐ ഗവര്‍ണറുടെ ചരിത്രം 'കുത്തിപ്പൊക്കി' സോഷ്യല്‍മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ശക്തികാന്ത ദാസിന്റെ വിദ്യാഭ്യാസ യോഗ്യത 'ചരിത്രത്തില്‍': ആര്‍ബിഐ ഗവര്‍ണറുടെ ചരിത്രം 'കുത്തിപ്പൊക്കി' സോഷ്യല്‍മീഡിയ

നോട്ടുനിരോധനത്തിനു പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ നീണ്ട വരികള്‍ക്കു കാരണം ഒരേ ആളുകള്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും വരുന്നതാണെന്ന പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഏറെ ആഘോഷിക്കപ്പെട്ടതാണ്. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ ആര്‍ബിഐ ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത ശക്തികാന്ത ദാസിന്റെ ചരിത്രം ചികഞ്ഞ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന കുത്തിപ്പൊക്കലില്‍ ആദ്യത്തെ പ്രസ്താവനയാണ് ഇത്.

ആര്‍ബിഐയുടെ 25-ാം ഗവര്‍ണറായി നിയമിതനായതിനു പിന്നാലെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള ശക്തികാന്തയുടെ വാര്‍ത്താസമ്മേളനവും ട്വീറ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി കുത്തിപ്പൊക്കിയിരിക്കുന്നത്. രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍ തുടങ്ങി മുന്‍ ഗവര്‍ണര്‍മാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തിക ശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഏറെ ശ്രദ്ധേയമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. ശക്തിദാസിന്റെ വിദ്യാഭ്യാസ യോഗ്യത ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യതയെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം, ഐഐഎം ബെംഗളൂരുവില്‍ നിന്ന് അഡ്വാന്‍സ്ഡ് ഫിനാന്‍ഫ്യല്‍ മാനേജ്‌മെന്റില്‍ നിന്ന് ഡെവലപ്പമെന്റ് ബാങ്കിങ്ങ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്രെഡിറ്റ് പഠനം, ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക് എന്റര്‍ശെപ്രസസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പരിശീലനം ഉള്‍പ്പെടെ നേടിയിട്ടുള്ളതായി പറയുന്നുണ്ട്.



from mangalam.com https://ift.tt/2QKRpns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages