കാളകള്‍ പിടിമുറുക്കി: സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കാളകള്‍ പിടിമുറുക്കി: സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി കാളകൾ പിടിമുറുക്കി. അവസാന മണിക്കൂറിലെ മുന്നേറ്റം ഓഹരി സൂചികകൾക്ക് കരുത്തേകി. സെൻസെക്സ് 629.06 പോയന്റ് നേട്ടത്തിൽ 35779.07ലും നിഫ്റ്റി 188.40 പോയന്റ് ഉയർന്ന് 10737.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്കവാറും സെക്ടറുകൾ നേട്ടത്തിലായിരുന്നു. വാഹനം, ലോഹം, ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1882 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 645 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രടെൽ എന്നീ ഓഹരികളാണ് പ്രധാനമാായും നഷ്ടത്തിലായത്. റിസർവ് ബാങ്കിൽ പുതിയ ഗവർണറെ നിയമിച്ചതാണ് നിക്ഷേപകരിൽ പ്രതീക്ഷയുയുർത്തിയത്. content highlight: Sensex ends 629 pts higher,Nifty above 10,700


from mathrubhumi.latestnews.rssfeed https://ift.tt/2C7QNQz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages