ജയ്പുർ: രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരിച്ചുവരവിൽ വസുന്ധര രാജേ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്അടിതെറ്റിയപ്പോൾ കൂട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ പശുമന്ത്രിയും തോറ്റ് തുന്നം പാടി. രാജസ്ഥാനിലെ പശുപരിപാലന വകുപ്പ് മന്ത്രി ഒടാറാം ദേവസിയാണ് ദയനീയമായി പരാജയപ്പെട്ടത്. സിരോഹി സിറ്റിൽ മത്സരിച്ച ദേവസിയെ സ്വതന്ത്രനായി മത്സരിച്ച സന്യാം ലോധ 10,000 വോട്ടിന് തോൽപ്പിക്കുകയായിരുന്നു. 2013ൽ ഓടാറാം ദേവസി ഇതേ സീറ്റിൽ സന്യാം ലോധയെ 24,439 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. 2008ലാണ് ഒടാറാം ദേവസി സിരോഹി സീറ്റിൽ നിന്ന് ആദ്യമായി രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ വസുന്ധര രാജെ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പശുപരിപാലന വകുപ്പ് രൂപീകരിക്കുകയും അതിന്റെ ചുമതല ദേവസിയെ ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ ആദ്യത്തെ പശുപരിപാലന വകുപ്പ് മന്ത്രി എന്ന വിശേഷണം ദേവസിക്ക് ലഭിക്കുകയും ചെയ്തു. കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന റാബറി സമുദായ അംഗമാണ് ദേവസി. പുരോഹിതർക്ക് തുല്യമായ ഭോപാജി എന്ന സ്ഥാനമാണ് റാബറി സമുദായത്തിന് രാജസ്ഥാനിലുള്ളത്. കോൺഗ്രസ് ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതാണ് പരാജയത്തിന് കാരണമെന്നും കോൺഗ്രസിന്റെ വോട്ടുകൂടി ലോധയ്ക്ക് ലഭിച്ചതായും ഒടാരി ദേവസി പരാജയത്തെപ്പറ്റി വിശദീകരിക്കുന്നു. കോൺഗ്രസ് സർക്കാർ പശുപരിപാലന മന്ത്രാലയം തുടർന്നും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദഹം പറയുന്നു. ഗോവധവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. 2017 ൽ പെഹ്ലു ഖാനെന്നയാളെ ഗോവധമാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതായിരുന്നു ഇതിൽ അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 99 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സഖ്യകക്ഷിയായ ആർഎൽഡിയുടെയും മായവതിയുടെ ബിഎസ്പിയുടെയും പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തികച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 73 സീറ്റ് മാത്രമാണ് ലഭിച്ചത്. സ്വതന്ത്രരായി മത്സരിച്ച 13 പേരും സിപിഎമ്മിന്റെ രണ്ട് സ്ഥാനാർഥികളും രാജസ്ഥാനിൽ വിജയിച്ചിട്ടുണ്ട്. Content Highlights: Rajastan Election, Otaram Dewasi, BJP, Congress
from mathrubhumi.latestnews.rssfeed https://ift.tt/2LafvT8
via
IFTTT
No comments:
Post a Comment