പ്രമേഹ രോഗികള്‍ തവിടുള്ള അരി കഴിച്ചാല്‍...? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

പ്രമേഹ രോഗികള്‍ തവിടുള്ള അരി കഴിച്ചാല്‍...?

പ്രമേഹ രോഗികള്‍ ചോറിന്റെ അളവ് കുറയ്ക്കണമെന്നാണ് പറയാറുള്ളത്. എങ്കിലും തവിടുള്ള അരി പ്രമേഹരോഗികള്‍ക്കും ഉത്തമമാണെന്നാണ് പറയുന്നത്. തവിടുള്ള അരി ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ സമ്മാനിക്കും. പ്രമേഹരോഗികള്‍ കുറഞ്ഞ അളവില്‍ തവിടുള്ള അരി കഴിക്കുന്നത് ഗോതമ്പിനേക്കാള്‍ ഗുണം നല്‍കും.

അരിയിലെ തവിടെണ്ണയുടെ സാന്നിദ്ധ്യം മാരകരോഗങ്ങളെപ്പോലും ചെറുക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തവിടുള്ള അരി എന്ന പേരില്‍ വിപണിയില്‍ വ്യാജന്മാര്‍ വാഴുന്നുണ്ട്. ഇവ മാരകമായ ദോഷങ്ങള്‍ സമ്മാനിക്കുന്നവയാണെന്ന കാര്യം മറക്കരുത്. മായംകലരാത്തവയും ഗുണമേന്മയുള്ളവയുമാണ് തിരഞ്ഞെടുക്കേണ്ടത്. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കാനും തവിടുള്ള അരി സഹായിക്കും.

റിബോഫ്‌ളാബിന്‍ (ബി2),നിയാസിന്‍ (ബി3),പാന്റോതെനിക്ക് ആസിഡ് (ബി 5), വിറ്റാമിന്‍ ബി 6, ഫൊലേറ്റ് ബി9 എന്നിവയില്‍ തുടങ്ങി ഇരുമ്പ്, കാല്‍സ്യം, സിങ്ക് അടക്കം 18ഓളം ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ സാന്നിദ്ധ്യം ദഹനപ്രക്രിയ വേഗത്തിലാക്കും. അള്‍സര്‍, വയറിളക്കം എന്നീ രോഗങ്ങളുള്ളവര്‍ക്ക് തവിടുള്ള അരിയുടെ കഞ്ഞി ഉത്തമമാണ്.

പ്രമുഖ ഡയറ്റീഷ്യന്മാര്‍ പറയുന്നത് തവിടുള്ള അരിയില്‍ വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. തവിട് അടങ്ങിയതിനാല്‍ വലിയ അളവില്‍ നാരും ഇതില്‍ അടങ്ങിയിട്ടുണ്ട്. നാം അരിയാഹാരം കഴിക്കുമ്പോള്‍ അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകള്‍ തടയുന്നു. അതുകൊണ്ടു തന്നെ തവിടുള്ള അരി പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു.



from mangalam.com https://ift.tt/2GeNSd3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages